|    Apr 25 Tue, 2017 10:08 am
FLASH NEWS

എരുമേലി ഒരുങ്ങി; നോട്ട് പ്രശ്‌നത്തില്‍ ആശങ്ക

Published : 15th November 2016 | Posted By: SMR

എരുമേലി: ഇന്നു വൈകീട്ട് നട തുറക്കുന്നതോടെ 41 ദിവസം നീളുന്ന മണ്ഡല ഉല്‍സവകാല തുടക്കമാവും. എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകരെ സഹായിക്കാനായി ഇന്നലെ പോലിസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. നിരോധിച്ച കറന്‍സികളുടെ വിനിമയം പ്രശ്‌നമായതിനാല്‍ ഇത്തവണ തീര്‍ത്ഥാടകരുടെ വരവില്‍ ഗണ്യമായ കുറവുണ്ടായേക്കാമെന്ന് ആശങ്കയിലാണ് വ്യാപാരികള്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നം മൂലം മുന്‍വര്‍ഷങ്ങളിള്‍ തീര്‍ത്ഥാടകര്‍ക്ക് മാന്ദ്യം അനുഭവപ്പെട്ടിരുന്നു. ലക്ഷങ്ങള്‍ തറവാടകയും ലേല തുകയും നല്‍കി കടയും കടകളും സറ്റുഡിയോകളും പാര്‍ക്കിങ് ഗ്രൗണ്ടുകളും കംഫര്‍ട്ട് സ്റ്റേഷനുകളും കരാറെടുത്തവര്‍ കരടുത്ത് ആശങ്കയിലാണ്. നിരോധിത കറന്‍സികള്‍ ഡിസംബര്‍ 26 വരെ സ്വീകരിക്കുമെന്ന് ദ്വേവസ്വം ബോര്‍ഡ് അറിയിച്ചതാണ് ആശ്വാസകരമായി ഉള്ളത്. എന്നാല്‍ ഇതിനുശേഷം എന്താണ് പോംവഴിയെന്നു വ്യക്തമായിട്ടില്ല. പുതിയ 2000ത്തിന്റെ കറന്‍സി വാങ്ങിയാല്‍ ബാക്കി തുക നല്‍കാന്‍ ചില്ലറ നോട്ടുകള്‍ കുറവായത് തീര്‍ത്ഥാടനകാല കച്ചവടത്തെ ഗുരുതരമായി ബാധിക്കും. നിരോധിത കറന്‍സികള്‍ കാണിക്കയായി എത്തുമെന്നുള്ളതിനാല്‍ ഡിസംബര്‍ 26ന് കാണിക്ക വഴിപാട് തുകകളെല്ലാം പിന്‍വലിച്ച് ധനലക്ഷ്മി ബാങ്കില്‍ നിക്ഷേപിക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ഇതിനു ശേഷം നിരോധിത കറന്‍സികള്‍ വന്നാല്‍ മാറ്റുന്നതിനു കാലാവധി കിട്ടിയില്ലെങ്കില്‍ നശിപ്പിക്കേണ്ടിവരും. ചുരുക്കത്തില്‍ നോട്ട് പ്രശ്‌നം തീര്‍ത്ഥാടനകാലത്തെ പ്രതികൂലമാക്കുമെന്ന കരുതുകയാണ് മിക്കവരും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day