|    Dec 12 Tue, 2017 9:44 pm
FLASH NEWS

എരുമേലിയില്‍ വഴി വിളക്കുകള്‍ പ്രവര്‍ത്തനരഹിതമായി

Published : 5th December 2017 | Posted By: kasim kzm

എരുമേലി: 19 ലക്ഷം ചെലവിടുന്ന എരുമേലി പഞ്ചായത്തിന്റെ വഴി വിളക്ക് പദ്ധതിയില്‍ വാങ്ങിയത് ഗുണനിലവാരം കുറഞ്ഞ വിളക്കുകളാണെന്ന് പരാതി. സ്ഥാപിച്ച വിളക്കുകളില്‍ മിക്കതും ദിവസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനരഹിതമായി. പെട്ടന്നു തന്നെ വിളക്കുകള്‍ കേടായത് ഗുണനിലവാരമില്ലാത്തവയാണെന്നുള്ളതിന്റെ തെളിവാണ്. കേടായ വിളക്കുകള്‍ അഴിച്ചുമാറ്റി പകരം വെച്ചിട്ടും കേടാവുകയാണ്. ഇതു മൂലം ശബരി പാതകളില്‍ വിളക്കുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയായിട്ടില്ല.
ശബരിമല തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പേ വിളക്കുകള്‍ സ്ഥാപിക്കുന്നത് ആരംഭിച്ചിരുന്നു. എന്നാല്‍ തീര്‍ത്ഥാടനകാലം മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴും പാതകളില്‍ ഇരുട്ടിലാണെന്ന പരാതിയാണു ദിവസവും ഉയരുന്നത്. കരാര്‍ നല്‍കാതെ പഞ്ചായത്ത് നേരിട്ടാണ് ഇത്തവണ വിളക്കുകള്‍ സ്ഥാപിച്ചത്. ഇലക്ട്രീഷ്യനെ നിയമിച്ചു പഞ്ചായത്തിന്റെ ജീപ്പും വിട്ടുകൊടുത്താണു വിളക്കുകള്‍ സ്ഥാപിക്കല്‍.
അയ്യപ്പഭക്തര്‍ നടന്ന് ശബരിമല യാത്ര ചെയ്യുന്ന പരമ്പരാഗത പാതയായ മുണ്ടക്കയം റോഡിലെ ചരളയിലും പേരൂര്‍ത്തോട്ടിലും വിളക്കുകള്‍ പ്രവര്‍ത്തനരഹിതമാണ്. മുക്കൂട്ടുതറ കണമല റോഡിലും ഇടകടത്തിയിലും വെളിച്ചമില്ല. ഗുണനിലവാരമില്ലാത്ത വിളക്കുകള്‍ വാങ്ങിയത് അഴിമതിയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക