|    Jul 20 Fri, 2018 2:03 pm
FLASH NEWS

എരുമേലിയില്‍ മാലിന്യ സംസ്‌കരണം പ്രതിസന്ധിയില്‍

Published : 27th September 2017 | Posted By: fsq

 

എരുമേലി: ശബരിമല സീസണ്‍ അടുത്തിരിക്കെ മാലിന്യ സംസ്‌കരണത്തിന് മാര്‍ഗമില്ലാതെ എരുമേലി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി പ്രതിസന്ധിയിലായി. സീസണ്‍ കാലത്ത് മാലിന്യങ്ങളില്‍ ആരോഗ്യ വകുപ്പ് ബ്ലീച്ചിങ് പൗഡര്‍ വിതറുന്നത് മൂലം ബാക്ടീരിയ നശിക്കുന്നതിനാല്‍ ജൈവ മാലിന്യങ്ങള്‍ വളമാക്കി മാറ്റി സംസ്‌കരിച്ച് മാറ്റാനാവുന്നില്ല. എല്ലാ മാലിന്യങ്ങളും കൂട്ടിക്കലര്‍ത്തി ശേഖരിക്കുന്നതിനാല്‍ പ്ലാസ്റ്റിക്കും ഇമാലിന്യങ്ങളും മറ്റ് മാലിന്യങ്ങള്‍ക്കൊപ്പമാണ് ശേഖരിക്കുന്നത്. ഇതെല്ലാം ശാസ്ത്രീയമായി വേര്‍തിരിച്ച് മാറ്റി സംസ്‌കരിക്കുന്നതിനു പകരം ഒന്നിച്ചു കൂട്ടിയിട്ട് തീ കൊളുത്തി കത്തിച്ചാണ് സംസ്‌കരണം. കത്തിക്കുന്നതു മൂലം അപകടകരമായ ഇ-മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടാതെ അവശേഷിക്കുകയുമാണ്. കത്തിക്കാന്‍ ഉപയോഗിച്ചിരുന്ന പ്ലാന്റ് ഒരു വര്‍ഷം മുമ്പ് തകര്‍ന്ന് വീണതോടെ കത്തിക്കല്‍ നിലച്ചു. തുടര്‍ന്ന് മാലിന്യങ്ങള്‍ കമുകിന്‍കുഴിയില്‍ ഷെഡ്ഡുകളിലാണ് ഇടുന്നത്. ഇവിടെ  മാലിന്യങ്ങള്‍ സംസ്‌കരിക്കാതെ കൂട്ടിയിടുന്നത് രോഗങ്ങള്‍ പടര്‍ത്തിയെന്ന പരാതിയില്‍ മാലിന്യമിടുന്നത് നാട്ടുകാര്‍ തടഞ്ഞതോടെയാണ് പ്രതിസന്ധി ശക്തമായത്. ഇവിടെ നിന്ന് ടെന്‍ഡര്‍ നല്‍കി നീക്കിയ മാലിന്യങ്ങള്‍ കരാറുകാരന്‍ ജനവാസ കേന്ദ്രത്തില്‍ കുഴിച്ചിട്ടത് നാട്ടുകാര്‍ തടയുകയും ചെയ്തു. ശബരിമല സീസണില്‍ ദിവസവും ടണ്‍ കണക്കിനാണ് മാലിന്യങ്ങളെത്തുക. പ്രശ്‌ന പരിഹാരം ഇതുവരെ ഉരുത്തിരിഞ്ഞിട്ടില്ല. തകര്‍ന്നുവീണ പ്ലാന്റിലെ മാലിന്യങ്ങള്‍ എസ്‌കവേറ്റര്‍ കൊണ്ട് ഒതുക്കിമാറ്റിയാണ് ഇപ്പോള്‍ മാലിന്യങ്ങളിട്ടുകൊണ്ടിരിക്കുന്നത്. വേര്‍തിരിച്ചു മാലിന്യങ്ങള്‍ ശേഖരിക്കാനും സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ സംസ്‌കരണം നടത്താനും തീരുമാനിച്ച് നടപ്പാക്കിയാല്‍ പ്രശ്‌നപരിഹാരമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ബ്ലീച്ചിങ് പൗഡര്‍ വിതറുന്നത് ഒഴിവാക്കുകയും പ്ലാസ്റ്റിക് ഉള്‍പ്പടെ ഓരോ ഇനം മാലിന്യങ്ങള്‍ക്കും പ്രത്യേക സംസ്‌കരണം നടപ്പാക്കുകയും വേണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss