|    Mar 25 Sat, 2017 3:19 pm
FLASH NEWS

എരുമേലിയില്‍ കൊടിത്തോട്ടം പാറമട തൊഴിലാളികള്‍ മര്‍ച്ച് നടത്തി

Published : 7th October 2016 | Posted By: Abbasali tf

എരുമേലി: കൊടിത്തോട്ടത്തെ വന്‍കിട പാറമട ഉള്‍പ്പെടുന്ന ക്രഷര്‍ യൂനിറ്റിനു സ്റ്റോപ്പ് മെമ്മോ നല്‍കാനുള്ള പഞ്ചായത്ത് കമ്മിറ്റി തീരുമാനം നടപ്പായില്ല. യൂനിറ്റിന്റെ ലൈസന്‍സ് പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ എരുമേലി പഞ്ചായത്ത് ഓഫിസിലേയ്ക്ക് മടയിലെ തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി. പരിപാടിയില്‍ ആക്രമമുണ്ടാവുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പഞ്ചായത്ത് ഓഫിസില്‍ പോലിസ് ഏര്‍പ്പെടുത്തിയത്. പ്രധാന ഷട്ടറും വാതിലും അടച്ചിട്ട് കാവല്‍ നിന്ന പോലിസ് ഓഫിസിലേക്കുള്ള പ്രവേശനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മാര്‍ച്ചും ധര്‍ണയും തികച്ചും സമാധാനപരമായിരുന്നു. മടയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ സ്റ്റോപ്പ് മെമ്മോ നല്‍കണമെന്നു കഴിഞ്ഞ 28ന് പഞ്ചായത്ത് കമ്മിറ്റി നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ ഇന്നലെ മാര്‍ച്ചും ധര്‍ണയും മൂലം സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ സാധിച്ചില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി പി എ നൗഷാദ് പറഞ്ഞു. എല്ലാവിധ അനുമതി രേഖകളും ഹാജരാക്കിയാല്‍ ലൈസന്‍സ് പുതുക്കി നല്‍കണമെന്ന് നിര്‍ദേശം മുണ്ടെന്ന് സെക്രട്ടറി വ്യക്തമാക്കി. നിലവില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി മാത്രമാണ് ലഭിച്ചിട്ടില്ലാത്തതെന്ന് സെക്രട്ടറി പറയുന്നു. ഒരു ചെറുകിട പാറമടയും, വന്‍കിട ക്രഷറും ആണ് പഞ്ചായത്തില്‍ ആകെയുള്ളത്. ഇത് രണ്ടും നിര്‍ത്തിയാല്‍ ജനങ്ങള്‍ക്ക് കരിങ്കല്ല് അനുബന്ധ ഉത്പന്നങ്ങള്‍ക്ക് ക്ഷാമമുണ്ടാകുമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത സിപിഐ ലോക്കല്‍ സെക്രട്ടറിയും, പഞ്ചായത്ത് അംഗവുമായ വി പി സുഗതന്‍ പറഞ്ഞു.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക