|    May 29 Mon, 2017 11:22 am
FLASH NEWS

എരുമേലിയില്‍ എടിഎമ്മുകളും ബ്രോഡ്ബാന്റുകളും തകരാറില്‍

Published : 19th August 2016 | Posted By: SMR

എരുമേലി: അടിക്കടി വൈദ്യുതി വരികയും നിലയ്ക്കുകയും ചെയ്യുന്നതിനാല്‍ മേഖലയിലെമ്പാടും ബാങ്കുകളുടെ എടിഎം കൗണ്ടറുകള്‍ തകരാറിലായി. തുടര്‍ച്ചയായി തകരാറുമൂലം മിക്ക കൗണ്ടറുകളും പ്രവര്‍ത്തനരഹിതമാണ്.
മുക്കൂട്ടുതറ മേഖലയില്‍ കൂട്ടത്തോടെ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷനുകള്‍ തകരാറിലായി. കഴിഞ്ഞ സ്വാതന്ത്യദിനം മുതല്‍ തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ശേഷിയില്ലാത്ത ബാറ്ററി സംവിധാനമാണ് ബിഎസ്എന്‍എല്ലിനുള്ളത്. വൈദ്യുതി പോയാല്‍ ഉടന്‍ തന്നെ മൊബൈല്‍ ടവറുകള്‍ വരെ നിലയ്ക്കുകയാണ്.
വൈദ്യുതി തടസ്സം ശാശ്വതമായി പരിഹരിക്കണമെങ്കില്‍ സബ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാവണമെന്നു കെഎസ്ഇബി പറയുന്നു. കനകപ്പലത്തുള്ള നിര്‍ദിഷ്ട 110 കെവി സബ്‌സ്റ്റേഷന്‍ പൂര്‍ത്തിയായിട്ടില്ല. അതുവരെ വൈദ്യുതി തടസ്സത്തിന്റെ പേരില്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ട സ്ഥിതിയിലാണ് ഉപയോക്താക്കള്‍.
ബിഎസ്എന്‍എല്ലും കെഎസ്ഇബിയും ഈടാക്കുന്ന ചാര്‍ജുകള്‍ നല്‍കുമ്പോഴും കാര്യക്ഷമമായ സേവനം ലഭിക്കാത്തത് പ്രതിഷേധം സൃഷ്ടിക്കുകയാണ്. ശബരിമല തീര്‍ത്ഥാടകര്‍ ഏറെയെത്തുന്ന എരുമേലിയില്‍ എടിഎമ്മുകളുടെ പ്രവര്‍ത്തനം പതിവായി തകരാറിലാവുന്നത് നൂറു കണക്കിന് ആളുകളെയാണ് വലയ്ക്കുന്നത്.
അതേസമയം വൈദ്യുതി തടസ്സം മൂലം എടിഎമ്മുകളില്‍ യുപിഎസും മെഷീനുകളും നെറ്റ്‌വര്‍ക്ക് സംവിധാനങ്ങളും തുടര്‍ച്ചയായി കേടാകുന്നതു മൂലമാണ് പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നതെന്നു ബാങ്കുകള്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day