|    Jan 18 Wed, 2017 11:48 pm
FLASH NEWS

എരുമേലിയിലെ പാറമടകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുന്നത് നീട്ടി

Published : 30th September 2016 | Posted By: Abbasali tf

എരുമേലി: പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റി കൈക്കൊണ്ട തീരുമാനം നടപ്പാക്കാന്‍ രണ്ടു ദിവസം സാവകാശം വേണമെന്ന് സെക്രട്ടറി. ലൈസന്‍സില്ലാതെ മാസങ്ങളോളം പാറമടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതു പോലെ രണ്ടു ദിവസത്തെ സാവകാശം വേണമെന്ന സെക്രട്ടറിയുടെ ആവശ്യം പാറമട ലോബിയെ സഹായിക്കാനാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. പഞ്ചായത്തില്‍ ആകെയുള്ള രണ്ട് പാറമടകള്‍ക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മിറ്റി തിരുമാനിച്ചത്. 35 വിഷയങ്ങള്‍ അജണ്ടയായി ചര്‍ച്ച ചെയ്ത കമ്മിറ്റിയിലായിരുന്നു തീരുമാനം. വിഷയങ്ങളുടെ ബാഹുല്യം മൂലം തീരുമാനങ്ങളുടെ മിനിടിസ് റിപോര്‍ട്ടും മറ്റ് നടപടികളും പൂര്‍ത്തിയാക്കാന്‍ വൈകുന്നതിനാലാണ് സ്റ്റോപ്പ് മെേേമ്മാ നല്‍കുന്നത് രണ്ട് ദിവസത്തേക്ക് നീട്ടിയതെന്ന് സെക്രട്ടറി പി എ നൗഷാദ് പറഞ്ഞു.  കൊടിതോട്ടം വാര്‍ഡിലാണ് രണ്ട് പാറമടകളും പ്രവര്‍ത്തിക്കുന്നത്. മുമ്പ് ഇവിടെ ഒരു ഡസനോളം പാറമടകള്‍ ഉണ്ടായിരുന്നു.പ ാറഖനനം മൂലം ഏറ്റവും കൂടുതല്‍ ജലക്ഷാമം നേരിടുന്നതും ഈ പ്രദേശത്താണ്. കൊടിതോട്ടത്തെ വെരുക് മലയുടെ മുകളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട പാറമടക്കെതിരെയാണ് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സിലുമായി രംഗത്തുള്ളത്. ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതോടെ സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ പഞ്ചായത്ത് കമ്മിറ്റി നിര്‍ബന്ധിതരാവുകയായിരുന്നു. നിയന്ത്രിത അളവില്‍ ഖനനം നടത്തുന്നതും പാരിസ്ഥിതി അനുമതികള്‍ ഉള്ളതുമായി ചെറിയ പാറമടകള്‍ക്കു ലൈസന്‍സ് അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനമെന്ന് പഞ്ചായത്ത് ഭരണ സമിതി പറയുന്നു. നിലവില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു പാറമടകള്‍ക്കും ആവശ്യമായ അനുമതികളില്ലെന്നു പഞ്ചായത്ത് കമ്മിറ്റി കണ്ടെത്തിയിരുന്നു. പുതുതായി പ്രവര്‍ത്തനം ആരംഭിക്കാന്‍ ചെമ്പകപ്പാറയിലെ പാറമടക്കു വേണ്ടി ലഭിച്ച അപേക്ഷയും ഇക്കാരണത്താല്‍ തള്ളിക്കളയുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക