|    Sep 19 Wed, 2018 6:33 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എരുമപ്പെട്ടി മേഖലയില്‍ വീണ്ടും മണ്ണിടിച്ചില്‍; 15 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Published : 20th August 2018 | Posted By: kasim kzm

എരുമപ്പെട്ടി: എരുമപ്പെട്ടി മേഖലയില്‍ വീണ്ടും മണ്ണിടിച്ചില്‍. 15 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. എരുമപ്പെട്ടി പഴവൂര്‍ കോട്ടപ്പുറം ത്രീസ്റ്റാര്‍ ഗ്രാനൈറ്റ്‌സ് ക്രഷര്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇന്നലെ രാവിലെയാണ് മണ്ണിടിച്ചില്‍ ആരംഭിച്ചത്. വലിയ ശബ്ദത്തോടെയുള്ള പൊട്ടലുണ്ടായതായി നാട്ടുകാര്‍ പറയുന്നു. ഏകദേശം 80 ലോഡ് മണ്ണ് ക്വാറിയിലേക്ക് ഇടിഞ്ഞുവീണിട്ടുണ്ട്.
മണ്ണിനോടൊപ്പം വെള്ളവും പുറത്തേക്ക് ഒഴുകുന്നുവെന്നത് ആശങ്കകള്‍ക്കിടയാക്കുന്നുണ്ട്. പ്രദേശത്ത് 50 വീടുകള്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നുണ്ട്. അധികം ഭീഷണി നേരിടുന്ന 15 കുടുംബങ്ങളെ ഇവിടെനിന്നു മാറ്റിപ്പാര്‍പ്പിച്ചു. മറ്റ് വീടുകളെ മാറ്റിപ്പാര്‍പ്പിക്കല്‍ പുരോഗമിക്കുന്നു. പഴവൂരില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി ഇന്നു തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഉടമസ്ഥര്‍ അറിയിച്ചതും ജനങ്ങളെ പരിഭ്രാന്തിയിലാക്കി. എരുമപ്പെട്ടി പഞ്ചായത്തില്‍ കുട്ടഞ്ചേരി ഭരണിച്ചിറ, തിച്ചൂര്‍ കോഴിക്കുന്ന്, അത്തിക്കുന്ന് എന്നിവിടങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 100ലധികംപേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നുണ്ട്.
എരുമപ്പെട്ടി, തയ്യൂര്‍, തിച്ചൂര്‍ സ്‌കൂളുകളിലാണു ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. വെള്ളക്കെട്ടിന് ശമനമുണ്ടെങ്കിലും മണ്ണിടിച്ചില്‍ ഭീഷണി എരുമപ്പെട്ടി മേഖലയെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ക്വാറിയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇന്നലെ രാവിലെയാണ് മണ്ണിടിച്ചില്‍ ആരംഭിച്ചത്. വലിയ ശബ്ദത്തോടെയുള്ള പൊട്ടലുണ്ടായതായി നാട്ടുകാര്‍ പറയുന്നു. ഏകദേശം 80 ലോഡ് മണ്ണ് ക്വാറിയിലേക്ക് ഇടിഞ്ഞുവീണിട്ടുണ്ട്. മണ്ണിനോടൊപ്പം വെള്ളവും പുറത്തേക്ക് ഒഴുകുന്നുവെന്നത് ആശങ്കകള്‍ക്കിടയാക്കുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss