|    Oct 21 Sat, 2017 11:13 pm
FLASH NEWS

എരിമയൂരിലും ആലത്തൂരിലും ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

Published : 29th October 2016 | Posted By: SMR

ആലത്തൂര്‍:എരിമയൂരിലും ആലത്തൂരിലും ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം.ആലത്തൂര്‍ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്നത് വെള്ളിയാഴ്ച പുലര്‍ച്ചെ 4മണിയോടെയാണ്.ശബ്ദം കേട്ട് വാച്ച്മാന്‍ ഉണര്‍ന്നപ്പോള്‍ മുന്ന് പേര്‍ ഓടിപ്പോകുന്നത് കണ്ടതായി പറയുന്നു.മൂന്ന് വാതിലുകളുടെ പൂട്ട് തകര്‍ത്തിട്ടുണ്ട്.ചെറിയ മൂന്ന് ഹുണ്ടികകളുടെ താഴ് പൊളിച്ചു.വിവരം അറിയിച്ചതനുസരിച്ച് അപ്പോള്‍ തന്നെ പോലിസ് സ്ഥലത്തെത്തി.ആഴ്ചയിലൊരിക്കല്‍ തുറക്കുന്ന ഹുണ്ടികളാണ് ഇവയെന്നും അയ്യായിരത്തോളം രൂപ ഉണ്ടാകാറുണ്ടെന്നും ക്ഷേത്ര സമിതി പ്രസിഡന്റ്  ചരളത്ത് ചന്ദ്രന്‍ പറഞ്ഞു.ക്ഷേത്ര ഭൂമിക്ക് സംരക്ഷണ  വേലി ഇല്ലാത്തതിനാല്‍ സമൂഹിക വിരുദ്ധര്‍ ക്ഷേത്ര വളപ്പില്‍ അതിക്രമിച്ച് കടക്കുന്നതും ക്ഷേത്ര കുളത്തില്‍ മാലിന്യം തള്ളുന്നതും പതിവാണ്.എരിമയൂര്‍ മന്ദത്ത് ഭഗവതി വേട്ടക്കരുമന്‍ ക്ഷേത്രത്തിലെ മോഷണം സമാന രീതിയിലാണ്.ഇരു ക്ഷേത്രങ്ങളും ദേശീയപാതയോരത്ത് രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ്.വെള്ളിയാഴ്ച കാലത്ത് 5ന് മേല്‍ശാന്തി എത്തിയപ്പോഴാണ് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നതായി കണ്ടത്.ഭഗവതി ക്ഷേത്രം,ഭൈരവ പ്രതിഷ്ഠ,വേട്ടക്കരന്‍ ക്ഷേത്രം എന്നിവയുടെ മുന്നിലെ ഭണ്ഡാരങ്ങളാണ് പൊളിച്ചത്.ഗണപതി ക്ഷേത്രം,നാഗ പ്രതിഷ്ഠ എന്നിവിടങ്ങളിലെ ഭണ്ഡാരം തുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്.3500 രൂപയെങ്കിലും നഷ്ടപ്പെട്ടതായി മാനേജര്‍ കെ മുരളീധരന്‍ പറഞ്ഞു.ആലത്തൂര്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക