|    May 25 Thu, 2017 5:52 pm
FLASH NEWS

എരിത്രിയയിലെ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കണം: യുഎന്‍

Published : 3rd July 2016 | Posted By: SMR

അദിസ് അബാബ: എരിത്രിയന്‍ നേതാക്കള്‍ നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആഫ്രിക്കന്‍ യൂനിയനോട്(എയു) യുഎന്‍ ആവശ്യപ്പെട്ടു. 25 വര്‍ഷം മുമ്പ് രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ പ്രസിഡന്റ് ഇസസെയാസ് അഫ്വെര്‍കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ തുടര്‍ന്നുവരുന്നതായി യുഎന്‍ അടുത്തിടെ പുറത്തുവിട്ട റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എത്യോപ്യയിലെ അദിസ് അബാബ ആസ്ഥാനമായ എയുവിന് സ്വന്തം കോടതി സംവിധാനമില്ല. എന്നാല്‍, നേരത്തേ ഛാഡ് മുന്‍ സൈനിക ഭരണാധികാരി ഹിസേന്‍ ഹബാരെക്കെതിരായ വിചാരണയ്ക്കായി എയു പ്രത്യേക കോടതി സജ്ജമാക്കിയിരുന്നു. ഇത്തരം നടപടി അഫ്വെര്‍കിക്കെതിരേയും എയു സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day