|    Jul 29 Sat, 2017 5:21 pm
FLASH NEWS

എരമല്ലൂരില്‍ അടുക്കള വാതില്‍ കുത്തിത്തുറന്നു മോഷണം

Published : 13th July 2016 | Posted By: SMR

അരൂര്‍: കമ്പിപ്പാര ഉപയോഗിച്ചു അടുക്കളവാതില്‍ കുത്തിത്തുറന്നു മോഷണം. എരമല്ലൂര്‍ നാടങ്ങാട്ട് സജു പി മക്കാരിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ എല്ലാമുറികളിലും കയറിയ മോഷ്ടാവ് വീട്ടുകാര്‍ കിടന്നുറങ്ങിയിരുന്ന മുകളിലത്തെ നിലയിലെ കിടപ്പുമുറിയില്‍ മാത്രം കയറിയില്ല. താഴത്തെ നിലയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 1500 രൂപ മാത്രമാണ് അപഹരിക്കാന്‍ സാധിച്ചത്. വീടിനു പിന്നിലുള്ള സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന കമ്പിപ്പാര ഉപയോഗിച്ചാണ് അടുക്കളവാതില്‍ പൊളിച്ചു അകത്തു കയറിയത്.
തുറന്നുകിടന്നിരുന്ന അടുക്കള ജനലിലൂടെ അകത്തുവച്ചിരുന്ന സ്റ്റോര്‍റൂമിലെ താക്കോല്‍എടുത്ത് തുറന്നാണ് കമ്പിപ്പാര എടുത്തത്. സജു പി മക്കാര്‍ തിരുവനന്തപുരത്ത്‌പോയിരുന്നസമയം മനസ്സിലാക്കിയാണ് മോഷണം നടന്നിട്ടുള്ളത്.
ട്യൂഷനു പോവുന്നതിനായി ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്ക് സജു മക്കാരുടെ മകള്‍ റിയാ ഫാത്തിമ എഴുന്നേറ്റു അടുക്കളയില്‍ എത്തിയപ്പോഴാണ് അടുക്കളവാതില്‍ തുറന്നു കിടക്കുന്നത് കണ്ടത്. ആലപ്പുഴയില്‍ നിന്നു ഡോഗ് സ്‌ക്വാഡും ഫിങ്കര്‍ പ്രിന്റ് വിദഗ്ധരായ സി രാമചന്ദ്രന്‍, ജി അജിത്ത്, കുത്തിയതോട് സി ഐ കെ സജീവ്, അരൂര്‍ പോലിസ് സ്ഥലത്തെത്തി പരിശോധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക