|    Oct 18 Thu, 2018 2:38 pm
FLASH NEWS

എയ്ഡ്‌സ് ബാധിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം

Published : 2nd December 2017 | Posted By: kasim kzm

കൊച്ചി: ലോക എയ്ഡ്‌സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം വിപുലമായ പരിപാടികളോടെ മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ചു. മൂവാറ്റുപുഴ സെന്റ്.് അഗസ്റ്റിന്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നും ആരംഭിച്ച വര്‍ണാഭമായ ഘോഷയാത്രയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ജില്ലാതല റാലി മൂവാറ്റുപുഴ നഗരസഭാധ്യക്ഷ ഉഷ ശശിധരന്‍ ഫഌഗ് ഓഫ് ചെയ്തു. ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അങ്കണവാടി  പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ  പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, റെഡ് ക്രോസ് വോളന്റീയര്‍മാര്‍, സ്‌കൗട്ട്, എന്‍എസ്എസ് വോളന്റീയര്‍മാര്‍, എന്നിവരുള്‍പ്പെടെ 1500 ലധികം പേര്‍ വര്‍ണശബളമായ റാലിയില്‍ പങ്കെടുത്തു.
തുടര്‍ന്ന് ടൗണ്‍ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനം മൂവാറ്റുപുഴ നഗരസഭ അദ്ധ്യക്ഷ ഉഷ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. എയ്ഡ്‌സ് ബാധിതരെ സംരക്ഷിച്ച് മുഖ്യധാരയിലേക്ക്  കൊണ്ടുവരണമെന്ന് ഉഷാ ശശിധരന്‍ പറഞ്ഞു. എയ്ഡ്‌സ് രോഗികളെ ഭീതിപൂര്‍വം പൊതുജനങ്ങള്‍ അകറ്റി നിര്‍ത്തുകയാണ്. ഉറ്റവരുടെ പോലും സ്‌നേഹവും പരിഗണനയും ലഭിക്കാതെ പോവുകയാണ് എയ്ഡ്‌സ് രോഗികള്‍ക്ക്. ഇത്തരമൊരു സമീപനത്തില്‍ മാറ്റം വരുത്തണം. ഇതിനാവശ്യമായ ബോധവല്‍കരണം പൊതുജനങ്ങളില്‍ നടത്തണം. എച്ച്‌ഐവി പ്രതിരോധത്തിലും എച്ച്‌ഐവി ബാധിതര്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പ് വരുത്തുന്നതിലും സമൂഹത്തിന്, പ്രത്യേകിച്ച്, യുവാക്കള്‍ക്ക് പ്രധാന ഉത്തരവാദിത്തമാണുള്ളതെന്നും ഉഷാ ശശിധരന്‍ പറഞ്ഞു.
മൂവാറ്റുപുഴ നഗരസഭാ വൈസ് പ്രസിഡന്റ് പി കെ ബാബുരാജ് അധ്യക്ഷനായിരുന്നു. എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ രാജി ദിലീപ് ചൊല്ലിക്കൊടുത്തു. അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ശ്രീദേവി, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലില്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ എന്‍ അരുണ്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം എ സഫീര്‍, പൊതുമരാമത്തു കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി എം സീതി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രമീള ഗിരീഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജുവല്‍, മൂവാറ്റുപുഴ താലൂക്ക് റെഡ് ക്രോസ് ചെയര്‍മാന്‍ സി വി പോള്‍ ചാത്തംകണ്ടം, താലൂക്ക് ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറി ജിമ്മി ജോസ് ടി, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷാനി എം എം, കൗണ്‍സിലര്‍മാരായ കെ എ അബ്ദുല്‍ സലാം, ബിനീഷ്‌കുമാര്‍, ബിന്ദു സുരേഷ്‌കുമാര്‍, സിന്ധു ഷൈജു, ജയകൃഷ്ണന്‍, പി പി നിഷ, ശൈലജ അശോകന്‍, ശീലന ബഷീര്‍, സുനീഷ നൗഷാദ്, ഷിജി തങ്കപ്പന്‍, സേവ്യര്‍, വിജയകുമാര്‍, ശാസ്ത്ര സാഹിത്യ പരിഷത്ത് സെക്രട്ടറി ജാഫര്‍ സാദിഖ് സംസാരിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധകുത്തി വയ്പുകളെക്കുറിച്ചുള്ള ബോധവല്‍കരണക്ലാസും ഇതിനോടൊപ്പം സംഘടിപ്പിച്ചിരുന്നു. ഡോ. എം മനു പ്രതിരോധകുത്തിവയ്പിനെക്കുറിച്ചുള്ള ക്ലാസുകള്‍ നയിച്ചു.
എയ്ഡ്‌സ് ദിന ജില്ലാതല റാലിയില്‍ മികച്ച ടീമിനുള്ള ഒന്നാം സ്ഥാനം മൂവാറ്റുപുഴ കോളജ് ഓഫ് നഴ്‌സിങ് നിര്‍മല മെഡിക്കല്‍സെന്റര്‍ കരസ്ഥമാക്കി. വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല സ്‌കിറ്റ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ലിസി നഴ്‌സിങ് കോളജ്  എറണാകുളം, രണ്ടാം സ്ഥാനം നേടിയ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എറണാകുളം, മൂന്നാം സ്ഥാനം നേടിയ പള്ളുരുത്തി സിമെറ്റ് കോളജ് ഓഫ് നഴ്‌സിങ് എന്നിവര്‍ക്ക് ചടങ്ങില്‍ പുരസ്‌കാരം നല്‍കി.മട്ടാഞ്ചേരി: കൊച്ചിയില്‍ നിന്നും മല്‍സ്യ ബന്ധനത്തിനു പുറപ്പെട്ട് വിവരങ്ങളൊന്നുമറിയാതിരുന്ന ഇരുന്നൂറ്റിപതിനൊന്ന് ബോട്ടുകളില്‍ 102 ബോട്ടുകള്‍ വിവിധ ഹാര്‍ബറുകളില്‍ പിടിച്ചതായി വിവരം ലഭിച്ചു.
എഴുപത്തിയഞ്ചു ബോട്ടുകള്‍ മഹാരാഷ്ട്രയിലെ ഹാര്‍ബറില്‍ കയറി. അഞ്ചു ബോട്ടുകള്‍ ലക്ഷദ്വീപിലും കയറിയിട്ടുണ്ട്. രണ്ടു ബോട്ടുകള്‍ യന്ത്രതകരാറിനെ തുടര്‍ന്ന് ലക്ഷദ്വീപ് തീരത്ത് അടുത്തിട്ടുണ്ട്. പതിനാറു ബോട്ടുകള്‍ വ്യാഴാഴ്ച രാത്രി വൈകി തോപ്പുംപടി ഹാര്‍ബറില്‍ അടുത്തിരുന്നു. വെള്ളിയാഴ്ച ആറു ബോട്ടുകളും ഹാര്‍ബറിലെത്തി.
ഇനി നൂറ്റിയൊമ്പതു ബോട്ടുകളാണ് കരയിലടുക്കുവാനുള്ളത്. ഇവയില്‍ എണ്‍പതോളം ബോട്ടുകള്‍ മഹാരാഷ്ട്രാ മേഖലയിലുണ്ടെന്നാണ് കൊച്ചിയിലെത്തിയ ബോട്ട് ജീവനക്കാര്‍ പറയുന്നത്. ലക്ഷദ്വീപ് ഭാഗത്തും ചില ബോട്ടുകള്‍ ഉള്ളതായി വിവരമുണ്ട്.
തമിഴ്‌നാട്ടിലെ തുത്തൂര്‍ , വള്ളുവിള എന്നിവടങ്ങളിലെ ബോട്ടുകളാണ് തിരിച്ചെത്താനുള്ളത്. കൊച്ചിയില്‍ നിന്നും ആഴക്കടലില്‍ മല്‍സ്യബന്ധനം നടത്തുന്ന ഗില്‍നെറ്റ് ബോട്ടുകളാണ് ഇവ.
ഓഖി ചുഴലിക്കാറ്റ് കേരള തീരത്ത് ശക്തി പ്രാപിച്ചതോടെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കി ബോട്ടുകള്‍ തിരിച്ച് കരക്ക് കയറ്റുവാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
എന്നാല്‍ മുനമ്പം, കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു മത്സ്യ ബന്ധനം നടത്തുന്ന മുന്നൂറോളം ബോട്ടുകള്‍ കരക്കടുത്തുവെങ്കിലും ഇരുന്നൂറ്റി പതിനൊന്ന് ബോട്ടുകള്‍ കരക്കടുക്കുകയോ ഇവരെ കുറിച്ച് വിവരം ലഭിക്കാതിരിക്കുകയും ചെയ്തത് ആശങ്ക പരത്തി. ഒരാഴ്ചക്ക് മുന്‍പ് ഹാര്‍ബറില്‍ നിന്നും മല്‍സ്യ ബന്ധനത്തിന് പോയതായിരുന്നു ഈ ബോട്ടുകള്‍. ഏതാണ്ട് രണ്ടായിരത്തോളം തൊഴിലാളികളാണ് ബോട്ടുകളില്‍ ഉള്ളത്. ഓഖി ചുഴലികാറ്റ് വിതച്ച ഭീതിയില്‍ ഈ ബോട്ടുകള്‍ കരക്കടുക്കാതിരുന്നത് ഇവരുടെ ബന്ധുക്കളെയും കൊച്ചിയിലെ കച്ചവടക്കാരെയും ഏറെ ആശങ്കയിലായ്ത്തിയിരുന്നു.
ബോട്ടുകള്‍ പലയിടങ്ങളിലായിട്ടുള്ള വിവരം അറിഞ്ഞു വരികയാണെന്ന് ലോങ്‌ലൈന്‍ ബോട്ട് ആന്റ് ഗില്‍ നെറ്റ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ എം നൗഷാദ് സെകട്ടറി എം മജീദ് എന്നിവര്‍ പറഞ്ഞു. ലക്ഷദ്വീപിലേക്ക് പോയ ബോട്ടുകളുടെ കാര്യത്തിലാണ് ഏറെ ആശങ്കയെന്നും നേവി കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ തിരച്ചലിനായി പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചതായും ഇവര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss