|    Apr 28 Fri, 2017 1:50 pm
FLASH NEWS

എയ്ഡ്‌സ് ബാധിച്ച് കേരളത്തില്‍ മരിച്ചത്്് 4637 പേര്‍

Published : 2nd December 2016 | Posted By: SMR

കൊച്ചി: എച്ച്‌ഐവി അണുബാധയെ തുടര്‍ന്ന് സംസ്ഥാനത്ത്് 4637 പേര്‍ മരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്ക്. സംസ്ഥാനത്ത് ഇതുവരെ 29,221 എച്ച്‌ഐവി ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായവരില്‍ 0.12 ശമാനവും എച്ച്‌ഐവി ബാധിതരാണെന്നാണ് കണ്ടെത്തല്‍. സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലുള്ള ചികില്‍സാ കേന്ദ്രമായ ഉഷസ്സില്‍ 20,954 എച്ച്‌ഐവി അണുബാധിതരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 15,071 പേര്‍ക്ക് ചികില്‍സ ആരംഭിച്ചെങ്കിലും നിലവില്‍ 11,236 പേരാണ് ചികില്‍സയിലുള്ളത്. 2005ല്‍ 30,596 പേര്‍ പരിശോധനയ്ക്ക് വിധേയമായി. ഇതില്‍ 1,476 പുരുഷന്മാരിലും 1,151 സ്ത്രീകളിലും എച്ച്‌ഐവി അണുബാധ കണ്ടെത്തി. പത്ത് വര്‍ഷത്തിന് ശേഷം 475,414 പേരില്‍ പരിശോധന നടത്തിയപ്പോള്‍ ഇതില്‍ 1,494 പേരിലും എച്ച്‌ഐവി അണുബാധ കണ്ടെത്തുകയും ചെയ്തു. 951 പുരുഷന്മാരെയും 543 സ്ത്രീകളെയും എച്ച്‌ഐവി ബാധിതരായി കണ്ടെത്തി. 2016ല്‍ ഒക്ടോബര്‍ വരെ 502,377 പേര്‍ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. 1,199 പേരെ എച്ച്‌ഐവി ബാധിതരായി കണ്ടെത്തി. ഇതില്‍ 763 പുരുഷന്മാരും 436 സ്ത്രീകളുമായിരുന്നു. ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡസ് പരിശോധന കേന്ദ്രങ്ങളുടെ കണക്കുകള്‍ പ്രകാരം 2002 മുതല്‍ 2016 വരെ കേരളത്തില്‍ എയ്ഡ്‌സ് ബാധിതരായുള്ളത് 29,227 പേരാണ്. തിരുവനന്തപുരം ജില്ലയിലെ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയവരില്‍ 5,649 പേരെ എയ്ഡ്‌സ് ബാധിതരായി കണ്ടെത്തി. എച്ച്‌ഐവി ബാധിതരുടെ നിരക്കില്‍ രാജ്യത്ത് വര്‍ഷം തോറും 30 ശതമാനം കുറവ് വരുന്നുണ്ടെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ യൂനിറ്റ് സാക്ഷ്യപ്പെടുത്തുന്നു. പരിശോധനയ്ക്ക് വിധേയരാവുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day