|    Sep 27 Wed, 2017 1:36 am

എയ്ഡ്‌സ് ദിനത്തില്‍ വാക്കത്തോണ്‍ സംഘടിപ്പിക്കുന്നു

Published : 28th November 2016 | Posted By: SMR

കൊച്ചി: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഡിസംമ്പര്‍ ഒന്നിന് എറണാകുളം മറൈന്‍ഡ്രൈവില്‍ വാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. ത്യക്കാക്കര ഭാരതമാതാ കോളജിലെ അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ബി നെഗറ്റീവ് എന്ന പേരില്‍ ഒരു മാസം നീളുന്ന ബോധവല്‍ക്കരണ പരിപാടികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി അവരുടെ ഭാഷകളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍, നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ തെരുവുനാടകം ഉള്‍പെടെയുള്ള പരിപാടികളും ഇതോടനുബന്ധിച്ച് നടക്കുമെന്ന് ഡോ. ഷീന രാജന്‍ ഫിലിപ്പ്, റോഷിന്‍ സന്തോഷ്, നിബിന്‍ സെബാസ്റ്റിയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക