|    May 29 Mon, 2017 6:01 am
FLASH NEWS

എയ്ഡ്‌സിനേക്കാള്‍ മരണങ്ങള്‍ ഹെപ്പറ്റൈറ്റിസ് മൂലം

Published : 8th July 2016 | Posted By: SMR

ലണ്ടന്‍: എയ്ഡ്‌സ്, ടിബി എന്നിവയേക്കാള്‍ കൂടുതല്‍ മരണകാരണമാവുന്ന രോഗം ഹെപ്പറ്റൈറ്റിസെന്ന് പഠനറിപോര്‍ട്ട്. ഹെപ്പറ്റൈറ്റിസിനെ തുടര്‍ന്നുണ്ടാവുന്ന അണുബാധ, കരള്‍രോഗങ്ങള്‍, അര്‍ബുദം എന്നിവ കാരണം മരണപ്പെടുന്നവരുടെ എണ്ണത്തില്‍ 1990നും 2013നുമിടയില്‍ 63 ശതമാനം വര്‍ധനവുണ്ടായതായും ബ്രിട്ടനില്‍ നിന്നുള്ള ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പറയുന്നു. 8.9 ലക്ഷത്തോളമായിരുന്നു 1990ല്‍ ഹെപ്പറ്റൈറ്റിസ് ബാധയെത്തുടര്‍ന്നു മരിച്ചവരുടെ എണ്ണം.
എന്നാല്‍ 2013ല്‍ ഇത് 14.5 ലക്ഷമായി വര്‍ധിച്ചു. 13 ലക്ഷത്തോളമായിരുന്നു 2013ല്‍ എയ്ഡ്‌സ് ബാധയെത്തുടര്‍ന്നുണ്ടായ മരണങ്ങള്‍. ടിബി ബാധിച്ചുള്ള മരണസംഖ്യ 14 ലക്ഷത്തോളവും. ടിബി, മലേറിയ തുടങ്ങിയ രോഗങ്ങളെത്തുടര്‍ന്നുള്ള മരണസംഖ്യയില്‍ 1990നു ശേഷം കുറവുവന്നതായും റിപോര്‍ട്ടില്‍ പറയുന്നു.
183 രാജ്യങ്ങളില്‍ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടന്‍ വൈദ്യശാസ്ത്രവിഭാഗത്തില്‍ നിന്നുള്ള ഗ്രഹാം കൂകിന്റെ നേതൃത്വത്തിലുള്ള സംഘം പഠനം നടത്തിയത്. ഹെപ്പറ്റൈറ്റിസ് രോഗികളില്‍ 95 ശതമാനവും രോഗബാധഅറിയുന്നതു വൈകിയാണെന്നു കൂക് പറഞ്ഞു. പ്രധാനമായും എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ചുതരത്തിലാണ് ഹെപ്പറ്റൈറ്റിസ്. ഇതില്‍ ബി, സി എന്നിവയാണ് മരണങ്ങളില്‍ 96 ശതമാനത്തിനും കാരണം. കിഴക്കന്‍, തെക്കന്‍ ഏഷ്യയിലാണ് ഹെപ്പറ്റൈറ്റിസ് മരണങ്ങള്‍ കൂടുതലെന്നും അദ്ദേഹം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day