|    Jul 28 Fri, 2017 4:34 am
FLASH NEWS
Home   >  Todays Paper  >  page 12  >  

എയ്ഡഡ് സ്‌കൂളുകളിലെ സൗജന്യ യൂനിഫോം വിതരണം പാളുന്നു

Published : 29th August 2016 | Posted By: SMR

തിരുവനന്തപുരം: പാഠപുസ്തകത്തിനു പിന്നാലെ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ സൗജന്യ യൂനിഫോം വിതരണവും അവതാളത്തിലായി. സ്‌കൂളുകള്‍ തുറന്ന് മൂന്നുമാസം പിന്നിട്ടിട്ടും എയ്ഡഡ് സ്‌കൂളുകളില്‍ യൂനിഫോം എത്തിയിട്ടില്ല. ധനവകുപ്പ് ഫണ്ട് അനുവദിക്കാത്തതിനാലാണ് നേരത്തേ പ്രഖ്യാപിച്ച യൂനിഫോം വിതരണം നടക്കാത്തതെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം.
എപ്പോള്‍ കൊടുക്കാനാവുമെന്നു പറയാന്‍ കഴിയില്ലെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യ യൂനിഫോം നല്‍കുമെന്നതായിരുന്നു പ്രഖ്യാപനം. സര്‍ക്കാര്‍ സ്‌കൂളുകളിലെ യൂനിഫോമിനുള്ള തുക സര്‍വശിക്ഷാ അഭിയാന്‍ ഫണ്ട് മുഖേന നല്‍കിയെങ്കിലും ഇതിന്റെ വിതരണം പൂര്‍ത്തിയായിട്ടില്ലെന്നും ആക്ഷേപമുണ്ട്. എയ്ഡഡ് സ്‌കൂളുകള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിക്കുമെന്ന് അറിയിച്ചിരുന്നതിനാല്‍ മാനേജ്‌മെന്റുകള്‍ കുട്ടികളുടെ കണക്ക് ജൂണില്‍ തന്നെ വകുപ്പിനു നല്‍കി.
എന്നാല്‍, ഇതുവരെ പണം ലഭിച്ചില്ല. ധനവകുപ്പ് ഫണ്ട് അനുവദിക്കുന്നില്ലെന്ന മറുപടിയാണ് മാനേജ്‌മെന്റുകള്‍ക്കു ലഭിച്ചത്. എയ്ഡഡ് മേഖലയിലെ 18 ലക്ഷം വിദ്യാര്‍ഥികളാണ് സൗജന്യയൂനിഫോമിന് അര്‍ഹരായിട്ടുള്ളത്.
സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് സൗജന്യ യൂനിഫോം കൊടുക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴ്‌വാക്കായതോടെ പണം മുടക്കി യൂനിഫോം വാങ്ങിയ രക്ഷകര്‍ത്താക്കള്‍ ഇനി എന്തിനാണ് സൗജന്യ യൂനിഫോം എന്നാണു ചോദിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക