|    Sep 23 Sun, 2018 1:42 pm
FLASH NEWS

എയ്ഡഡ് മാനേജ്‌മെന്റുകളെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണം: ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍

Published : 18th January 2017 | Posted By: fsq

 

കൊച്ചി: വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ എയ്്ഡഡ് മാനേജുമെന്റുകളെ വിശ്വാസത്തിലെടുക്കാനും പരിഗണിക്കാനും സര്‍ക്കാരുകള്‍ തയാറാവണമെന്നു ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എറണാകുളം പിഒസിയില്‍ നടന്ന കേരളത്തിലെ വിവിധ ക്രൈസ്തവസഭകളുടെ മേലധ്യക്ഷന്മാരുടെ സമ്മേളനത്തിലെ തീരുമാനങ്ങളും നിലപാടുകളും വിശദീകരിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുതാര്യമായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്കെതിരേ മുഖ്യമന്ത്രിയും സര്‍ക്കാരും നിലപാടു സ്വീകരിക്കില്ലെന്നാണു പ്രതീക്ഷയെന്നു ചോദ്യത്തിനു മറുപടിയായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ അധ്യക്ഷതയിലായിരുന്നു ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ യോഗം. കല്‍ദായ സഭ മെത്രാപ്പോലീത്ത മാര്‍ അപ്രേം, കെസിബിസിയുടെയും കെആര്‍എല്‍സിബിസിയുടെയും പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.എം സൂസപാക്യം, യാക്കോബായ സഭ അങ്കമാലി ഭദ്രാസനം മെത്രാപ്പോലീത്ത ഏബ്രഹാം മാര്‍ സേവേറിയോസ്, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, തോമസ് മാര്‍ കൂറിലോസ്, യൂഹോനോന്‍ മാര്‍ ക്രിസോസ്റ്റം, മാര്‍ ഔഗേന്‍ കുര്യാക്കോസ്, അന്തിമോസ് മാര്‍ മാത്യൂസ്, ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഏബ്രഹാം മാര്‍ ജൂലിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, യൂഹാനോന്‍ മാര്‍ ജോസഫ്, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, കെസിബിസി വക്താവ് റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, സീറോ മലബാര്‍ സഭ ഔദ്യോഗികവക്താവ് റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി, ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിനിധി ഫാ. എഡ്വിന്‍ ഫെര്‍ണാണ്ടസ്, ഡോ. എഡ്വേര്‍ഡ് എടേഴത്ത്, മാര്‍ത്തോമാ സഭാ ട്രസ്റ്റി അഡ്വ. പ്രകാശ് തോമസ്, ട്രഷറര്‍ അനീഷ് പുന്നന്‍ പീറ്റര്‍ യോഗത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss