|    Oct 18 Wed, 2017 3:01 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

എയ്ഡഡ് കോളജുകളില്‍ അണ്‍ എയ്ഡഡ് കോഴ്‌സുകള്‍ അനുവദിക്കില്ല: മന്ത്രി

Published : 8th August 2016 | Posted By: SMR

തൃശൂര്‍: അടുത്ത അധ്യയനവര്‍ഷം മുതല്‍ എയ്ഡഡ് കോളജുകളില്‍ അണ്‍ എയ്ഡഡ് കോഴ്‌സുകള്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയ്ഡഡ് കോളജുകളില്‍ എയ്ഡഡ് കോഴ്‌സുകള്‍ തന്നെ വേണം. കഴിഞ്ഞ സര്‍ക്കാരുകളും സിന്‍ഡിക്കേറ്റുകളും എയ്ഡഡ് കോളജുകളില്‍ നിരവധി അണ്‍ എയ്ഡഡ് കോഴ്‌സുകള്‍ അനുവദിച്ചിട്ടുണ്ട്. ഇനി അതുണ്ടാവില്ലെന്നുമ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇതിനുമുമ്പായി ഒരു പ്രത്യേക പരിശോധന നടത്തും. ഏറ്റവും പ്രധാനപ്പെട്ടത് എന്ന് തോന്നുന്നത് അനുവദിക്കണമോയെന്ന കാര്യത്തില്‍ പിന്നീട് ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.
പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന യാതൊന്നും സര്‍ക്കാര്‍ ചെയ്യില്ല. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതേസമയം, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന കോഴ്‌സുകള്‍ ഇല്ലാതാക്കാനോ അതിനെ എതിര്‍ക്കാനോ കോഴ്‌സുകള്‍ റദ്ദ് ചെയ്യാനോ സര്‍ക്കാര്‍ ശ്രമിക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക