|    Nov 22 Thu, 2018 2:04 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എയിംസ് പ്രവേശന കൗണ്‍സലിങ് ബക്രീദ് ദിനത്തിലും: വിദ്യാര്‍ഥികള്‍ ദുരിതത്തില്‍

Published : 15th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ഒഴിവുള്ള മെഡിക്കല്‍ സീറ്റുകളില്‍ പ്രവേശനത്തിനായി ഓപണ്‍ റൗണ്ട് കൗണ്‍സലിങ് (സ്‌പോട്ട് അഡ്മിഷന്‍) ബക്രീദ് ദിനത്തില്‍ നടത്തുന്നത് കേരളത്തില്‍ നിന്നടക്കമുള്ള ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി.
21ന് ആരംഭിക്കുന്ന കൗണ്‍സലിങ് 22നും തുടരും. 22നാണ് സംസ്ഥാനത്ത് ബക്രീദ്. 24, 25 തിയ്യതികളില്‍ നടത്താനിരുന്ന കൗണ്‍സലിങാണ് 21, 22 തിയ്യതികളിലേക്ക് മാറ്റിയത്. എയിംസ് പ്രവേശനത്തിനായുള്ള കൗണ്‍സലിങ് ന്യൂഡല്‍ഹി എയിംസിലെ ജവഹര്‍ലാല്‍ ഓഡിറ്റോറിയത്തിലാണ് നടക്കുക. ഒമ്പത് എയിംസുകളിലെയും സീറ്റ് ഒഴിവ് വിവരം 20നു മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. പ്രവേശന സാധ്യതയുള്ളവര്‍ നേരത്തേ ഡല്‍ഹിയില്‍ എത്തിയാ ല്‍ മാത്രമേ കൗണ്‍സലിങില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ ബക്രീദ് ആയതിനാല്‍ 22ല്‍ നിന്ന് കൗണ്‍സലിങ് മാറ്റണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല.
കേരളത്തില്‍ സംസ്ഥാന മെഡിക്കല്‍ പ്രവേശനത്തിനായുള്ള സ്‌പോട്ട് അഡ്മിഷന്‍ 20, 21 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കും. അവസാനനിമിഷം ഏതെങ്കിലും സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ പ്രവേശനാനുമതി നേടിയാല്‍ അവയിലെ സീറ്റുകള്‍ കൂടി സ്‌പോട്ട് അഡ്മിഷനില്‍ ഉള്‍പ്പെടുത്തി നികത്തേണ്ടിവരും. ഇങ്ങനെ വന്നാല്‍ കേരളത്തിലെ സ്‌പോട്ട് അഡ്മിഷനും 22ലേക്ക് നീളാനുള്ള സാധ്യതയുമുണ്ട്്. 19 മുതല്‍ 22വരെയാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്താനായി മെഡിക്കല്‍ കൗണ്‍സില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ സമയക്രമം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss