|    Nov 16 Fri, 2018 9:34 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

എയിംസ്: കേന്ദ്രം ഉറപ്പ് ലംഘിച്ചു

Published : 5th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തിന് എയിംസ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന കേരളത്തിനു നല്‍കിയ ഉറപ്പിന്റെ ലംഘനമാണെന്ന് മന്ത്രി കെ കെ ശൈലജ. ഇതിനെതിരേ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി ജെ പി നഡ്ഡയെ കണ്ടപ്പോള്‍ എയിംസ് വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ കേരളത്തില്‍ എയിംസ് അനുവദിക്കുമെന്നും അന്ന് മന്ത്രി ഉറപ്പുനല്‍കിയിരുന്നു. 2018 ജൂലൈ 23ന് കത്ത് മുഖേനയും ഇക്കാര്യം കേന്ദ്രമന്ത്രി അറിയിച്ചിരുന്നു.
എന്നാല്‍, അതില്‍ നിന്നുള്ള ചുവടുമാറ്റം കേരളത്തോട് കാട്ടുന്ന കടുത്ത വിവേചനമാണ്. ഫെഡറല്‍ സംവിധാനത്തില്‍ ഒരു സര്‍ക്കാരും ഇതു ചെയ്യാന്‍ പാടില്ലെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും എയിംസ് മോഡല്‍ ആശുപത്രികള്‍ സ്ഥാപിക്കുമെന്ന് 2003ലെ കേന്ദ്ര സര്‍ക്കാരിന്റെ കാലത്താണ് തീരുമാനമെടുത്തത്. ഇതനുസരിച്ച് കേരളം എയിംസിനായി ശ്രമിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങള്‍ എയിംസ് സ്ഥാപിക്കാന്‍ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍, കേന്ദ്രസംഘത്തെ അയക്കാനോ മറുപടി നല്‍കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
2014ല്‍ നാലും 2015ല്‍ ഏഴും 2017ല്‍ രണ്ടും എയിംസുകള്‍ നല്‍കിയിരുന്നു. 2018ല്‍ തമിഴ്‌നാടിനും തെലങ്കാനയ്ക്കും എയിംസ് പ്രഖ്യാപിച്ചെങ്കിലും ആരോഗ്യരംഗത്ത് ഒന്നാമതുള്ള കേരളത്തെ മാത്രം പരിഗണിച്ചില്ല. ഇതെല്ലാം ബോധ്യപ്പെടുത്താനാണ് കഴിഞ്ഞ തവണ കേന്ദ്രമന്ത്രിയെ കണ്ട് വിശദമായ റിപോര്‍ട്ട് നല്‍കിയത്. ആ സമയത്ത് ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ എയിംസ് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയിരുന്നു. ആ ഉറപ്പിന്റെ ലംഘനം കേരളീയരോടുള്ള അവഹേളനമാണെന്നും മന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss