|    Jan 23 Mon, 2017 10:30 pm

എയിംസില്‍ അത്രിക്രമം നടത്തിയെന്ന കേസില്‍ സോംനാഥ് ഭാരതിക്ക് ജാമ്യം

Published : 23rd September 2016 | Posted By: SMR

ന്യൂഡല്‍ഹി: എയിംസില്‍ അത്രിക്രമം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ, ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവും ഡല്‍ഹി എംഎല്‍യുമായ സോംനാഥ് ഭാരതിയെ ജാമ്യത്തില്‍ വിട്ടു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സുരക്ഷാ ജീവനക്കാരോടു മോശമായി പെരുമാറിയെന്ന കേസിലായിരുന്നു ഇന്നലെ സോംനാഥ് ഭാരതിയെ അറസ്റ്റു ചെയ്തത്.
എംഎല്‍എയെ 14 ദിവസം ജൂഡീഷ്യല്‍ കസ്റ്റഡയില്‍ വിടണമെന്ന ഡല്‍ഹി പോലിസിന്റെ ആവശ്യം നിരാകരിച്ച മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് അനുജ് അഗര്‍വാള്‍ ജാമ്യത്തിന് സോംനാഥ് ഭാരതിക്ക് അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി. എംഎല്‍എ എന്ന നിലയിലും അഭിഭാഷകന്‍ എന്ന നിലയിലും ജാമ്യം അനുവദിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയ മജിസ്‌ട്രേറ്റ്, സോംനാഥ് ഭാരതിയോട് അന്വേഷണത്തോടു സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും നിര്‍ദേശിച്ചു.
ഈ മാസം ആദ്യമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
എയിംസില്‍ അതിക്രമിച്ച് കയറിയ സംഘത്തിനൊപ്പം സുരക്ഷാ ജീവനക്കാരോട് മോശമായി പെരുമാറിയ സോംനാഥ് ഭാരതി സര്‍ക്കാര്‍ വസ്തുവകകള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തിയെന്നാണ് പരാതി.
എയിംസിലെ മുതിര്‍ന്ന സുരക്ഷാ ഓഫിസറായ ആര്‍ എസ് റാവത്താണ് ഭാരതിക്കെതിരേ പരാതി നല്‍കിയത്. സോംനാഥ് ഭാരതിയുടെ പേരില്‍ നേരത്തേതന്നെ നിരവധി വിവാദങ്ങളുണ്ടായിരുന്നു.
2013ലെ ആദ്യ മന്ത്രിസഭയുടെ കാലത്ത് ആഫ്രിക്കന്‍ പൗരന്മാര്‍ താമസിച്ചിരുന്ന വീടുകളില്‍ മയക്കുമരുന്നു വേട്ടയെന്ന പേരില്‍ ഭാരതിയും സംഘവും റെയ്ഡ് നടത്തിയിരുന്നു. വാറണ്ട് ഇല്ലെന്ന് പറഞ്ഞ് പൊലിസ് റെയ്ഡിന് വിസമ്മതിച്ചപ്പോഴായിരുന്നു സോംനാഥ് ഭാരതിയും എഎപി പ്രവര്‍ത്തകരും റെയ്ഡ് നടത്തിയത്.
കൂടാതെ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡനകേസിലും സോംനാഥ് ഭാരതി നേരത്തേ അറസ്റ്റിലായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക