|    Oct 16 Tue, 2018 10:49 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

എയര്‍ ഇന്ത്യ മൃതദേഹങ്ങള്‍ക്കുള്ള നിരക്ക് ഇരട്ടിയാക്കി

Published : 26th September 2018 | Posted By: ke

ദുബയ്: നാട്ടിലേക്ക് കൊണ്ട് പോകുന്ന മൃതദേഹങ്ങളുടെ കാര്‍ഗോ നിരക്ക് എയര്‍ ഇന്ത്യ ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. കിലോക്ക് 15 ദിര്‍ഹം ഈടാക്കിയിരുന്ന എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും ഇക്കഴിഞ്ഞ 21 മുതല്‍ 30 ദിര്‍ഹം വീതം ഈടാക്കിയാണ് നാട്ടിലേക്ക് അയക്കുന്നത്. പുതിയ നിരക്ക് പ്രകാരം 4000 ദിര്‍ഹം വരെ നല്‍കിയാണ് ഇന്നലെ കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്ക് 3 പേരുടെ മൃതദേഹങ്ങള്‍ കയറ്റി അയച്ചതെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും പ്രവാസി പുരസ്‌ക്കാര ജേതാവുമായ അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. അതേ സമയം ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ അറേബ്യ മൃതദേഹങ്ങള്‍ തൂക്കാതെ എല്ലാത്തിനും 1,100 ദിര്‍ഹം മാത്രം ഈടാക്കി ഓരോ വിമാനത്തിലും 3 മൃതദേഹങ്ങള്‍ വരെ കൊണ്ട് പോകാറുണ്ട്. എയര്‍ ഇന്ത്യയില്‍ ഒരു മൃതദേഹം കൊണ്ട് പോകണമെങ്കില്‍ തന്നെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ കനിയണം. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബയ് ദുബയ് എന്നീ വിമാനങ്ങള്‍ പഴയ നിരക്കില്‍ തന്നെയാണ് മൃതദേഹങ്ങള്‍ കൊണ്ട് പോകുന്നത്. എയര്‍ അറേബ്യ സര്‍വ്വീസ് നടത്താത്ത മംഗളുരു, തൃച്ചിനാപ്പള്ളി, ലക്‌നോ, അമൃതസര്‍ തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് അയക്കുന്ന മൃതദേഹങ്ങള്‍ക്ക് എയര്‍ ഇന്ത്യ മാത്രം ആശ്രയിക്കേണ്ട അവസ്ഥയാണുള്ളതെന്ന് അഷ്‌റഫ് താമരശ്ശേരി അറിയിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ ആസ്ഥാനത്ത് നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് വര്‍ദ്ധിപ്പിച്ച നിരക്ക് ഈടാക്കുന്നതെന്നാണ് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss