|    Sep 25 Tue, 2018 2:21 am
FLASH NEWS
Home   >  Todays Paper  >  page 9  >  

എയര്‍ ഇന്ത്യ പൈലറ്റ് സൗദിയില്‍ മരിച്ചനിലയില്‍

Published : 31st May 2018 | Posted By: kasim kzm

റിയാദ്: എയര്‍ ഇന്ത്യ പൈലറ്റിനെ സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റിത്വിക് തിവാരി (27)യാണ് മരിച്ചത്. ഹൃദയാഘാതം മൂലമാണു മരണപ്പെട്ടെതന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു. പൈലറ്റിന്റെ മരണം സൗദിയിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചു. ഹോട്ടല്‍ മുറിയിലെ ബാത്ത് റൂമില്‍ വീണുകിടക്കുന്ന നിലയിലാണു റിത്വിക്കിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പൈലറ്റിന്റെ കുടുംബവുമായി ബന്ധപ്പെട്ടതായും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss