|    Dec 15 Sat, 2018 6:04 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എയര്‍ ഇന്ത്യ ജീവനക്കാരന്റെ മുഖത്ത് തുപ്പിയ യുവതി അറസ്റ്റില്‍

Published : 15th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കൂടുതല്‍ മദ്യം നല്‍കിയില്ലെന്ന് ആരോപിച്ച് എയര്‍ ഇന്ത്യ ജീവനക്കാരോടു മോശമായി പെരുമാറിയ ഐറിഷ് യുവതി അറസ്റ്റില്‍. ശനിയാഴ്ച മുംബൈയില്‍ നിന്നു ലണ്ടനിലേക്കുള്ള യാത്രയ്ക്കിടയിലാണ് യുവതി എയര്‍ ഇന്ത്യ ജീവനക്കാരന്റെ മുഖത്തു തുപ്പുകയും ജീവനക്കാരെ അസഭ്യം വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തത്. അമിതമായി മദ്യപിച്ചിരുന്ന യുവതി താന്‍ രാജ്യാന്തര പ്രശസ്തയായ ക്രിമിനല്‍ അഭിഭാഷകയാണെന്നാണു ജീവനക്കാരോട് പറഞ്ഞത്. ജീവനക്കാരോടുള്ള യുവതിയുടെ മോശം പെരുമാറ്റവും പ്രവൃത്തികളും യാത്രക്കാരിലൊരാള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചിട്ടുണ്ട്.
മദ്യാസക്തിയിലായിരുന്ന യുവതി വീണ്ടും ഒരു ബോട്ടില്‍ വൈന്‍ ചോദിച്ചതാണു സംഭവങ്ങളുടെ തുടക്കമെന്നു ജീവനക്കാര്‍ പറയുന്നു. പൈലറ്റിനോട് ജീവനക്കാര്‍ യുവതിയുടെ അവസ്ഥ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നു കൂടുതല്‍ മദ്യം നല്‍കേണ്ടതില്ലെന്ന് ജീവനക്കാര്‍ തീരുമാനമെടുത്തു. തുടര്‍ന്നു യുവതി അസഭ്യം പറയാന്‍ തുടങ്ങി. വിമാനം ലണ്ടനില്‍ ഇറങ്ങിയ ഉടന്‍ തന്നെ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss