|    Oct 22 Sun, 2017 5:00 am
Home   >  Todays Paper  >  page 12  >  

എയര്‍ ഇന്ത്യ ജിദ്ദ വിമാനങ്ങള്‍ റദ്ദാക്കി

Published : 22nd April 2016 | Posted By: swapna en

air-INDIA


നെടുമ്പാശ്ശേരി: കൊച്ചിയില്‍നിന്നു വൈകീട്ട് 6ന് ജിദ്ദയിലേക്കു പോവേണ്ട എയര്‍ ഇന്ത്യയുടെ വിമാനം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ റദ്ദാക്കി. ഈ വിമാനങ്ങളില്‍ പോവേണ്ട ഇരുനൂറ്റമ്പതോളം ഉംറ തീര്‍ത്ഥാടകരടക്കം 772 യാത്രക്കാര്‍ കൊച്ചി വിമാനത്താവളത്തില്‍ കുടുങ്ങി. ഇതി ല്‍ 22 പേരെ സൗദി എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, വിമാനങ്ങളില്‍ കയറ്റിവിട്ടു. അവശേഷിക്കുന്ന യാത്രക്കാരെ ഹോട്ടലുകളിലേക്കു മാറ്റി.  ബുധനാഴ്ച പോവേണ്ട വിമാനങ്ങളില്‍ 392 യാത്രക്കാരുണ്ടായിരുന്നു. ഇവരെ ഇന്നലെ ഉച്ചകഴിഞ്ഞാണ് ഹോട്ടലിലേക്കു മാറ്റിയത്. വിമാനത്താവളത്തിലിരുന്ന യാത്രക്കാര്‍ രോഷാകുലരായപ്പോഴാണ് ഹോട്ടലിലേക്കു മാറ്റാന്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍  തയ്യാറായത്. ഇന്നലെ പോവേണ്ടിയിരുന്ന വിമാനത്തില്‍ 380 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെ അധികം ബുദ്ധിമുട്ടിക്കാതെ ഹോട്ടലിലേക്കു കൊണ്ടുപോയി. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് മുടങ്ങാന്‍ കാരണമെന്നറിയുന്നു. ഇതു പരിഹരിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വന്ന വീഴ്ചയാണ് യാത്രക്കാരെ ഗതികേടിലാക്കിയത്. പകരം വിമാനങ്ങള്‍ ക്രമീകരിക്കാനും ഇവര്‍ക്കു കഴിഞ്ഞില്ല. വിമാനങ്ങള്‍ മുടങ്ങിയതു സംബന്ധിച്ച് വ്യക്തമായ സ്ഥിരീകരണം നല്‍കാന്‍ എയര്‍ ഇന്ത്യയുടെ കൊച്ചിയിലുള്ള ഒരു ഉദ്യോഗസ്ഥനും തയ്യാറാവുന്നില്ല. ബുധനാഴ്ച പോവേണ്ടിയിരുന്ന വിമാനം ഇന്ന് പുലര്‍ച്ചെ 1.20നും ഇന്നലെ പോവേണ്ട വിമാനം 2.20നും കൊച്ചിയില്‍നിന്നു പുറപ്പെടുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ ഏറ്റവും ഒടുവില്‍ അറിയിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക