|    Dec 17 Mon, 2018 11:44 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എയര്‍ ഇന്ത്യ എക്‌സ്പ്രസ് 11 മണിക്കൂര്‍ വൈകി; യാത്രക്കാര്‍ ബഹളം വച്ചു

Published : 1st December 2018 | Posted By: kasim kzm

അബൂദബി: വെള്ളിയാഴ്ച വെളുപ്പിന് 12.30നു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 816 വിമാനം 11 മണിക്കൂര്‍ വൈകി. തുടര്‍ന്ന് യാത്രക്കാര്‍ അബൂദബി വിമാനത്താവളത്തില്‍ ബഹളം വച്ചു. വിമാനം വൈകുന്നതിന്റെ വ്യക്തമായ കാരണം പറയാതെ അബൂദബിയിലെ എയര്‍ ഇന്ത്യ ജീവനക്കാര്‍ മുങ്ങുകയായിരുന്നെന്നാണ് യാത്രക്കാര്‍ പറയുന്നത്. വെളുപ്പിന് മൂന്നുമണിക്ക് മുങ്ങിയ ജീവനക്കാര്‍ രാവിലെ 11 മണിക്കാണ് യാത്രക്കാരുമായി ബന്ധപ്പെടുന്നത്.
യുഎഇ ദേശീയദിനത്തോടനുബന്ധിച്ചു കിട്ടിയ കുറഞ്ഞ ദിവസത്തെ അവധിക്കായി വന്‍ തുക കൊടുത്ത് ടിക്കറ്റ് വാങ്ങിയ യാത്രക്കാരാണ് വിമാനത്തില്‍ കൂടുതലായി ഉണ്ടായിരുന്നത്. എയര്‍ ഇന്ത്യയുടെ കസ്റ്റമര്‍കെയര്‍ നമ്പറുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ ഉത്തരം നല്‍കാന്‍പോലും തയ്യാറായില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ബോ ര്‍ഡിങ് പാസുമായി വിമാനത്തി ല്‍ കയറിയ യാത്രക്കാരെ സാങ്കേതിക തകരാറാണെന്നു പറഞ്ഞാണ് തിരിച്ചു വിമാനത്താവളത്തില്‍ ഇറക്കിയത്. സാങ്കേതിക തകരാര്‍ പരിഹരിച്ച് വിമാനം രാവിലെ 11.45ന് അബൂദബിയില്‍ നിന്ന് പുറപ്പെട്ട് വൈകീട്ട് അഞ്ചിന് മംഗളൂരു വിമാനത്താവളത്തിലെത്തി.
എന്‍ജിന്‍ തകരാറാണ് വിമാനം വൈകാന്‍ കാരണമായതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്് വക്താവ് തേജസിനോട് പറഞ്ഞു. ഇത്തരം തകരാറുണ്ടാവുമ്പോള്‍ എപ്പോള്‍ പരിഹാരം കാണാനാവുമെന്നു വ്യക്തമായി പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യാത്രക്കാര്‍ക്കു വേണ്ട ഭക്ഷണം അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായും യാത്ര റദ്ദാക്കുകയാെണങ്കില്‍ റീ ഫണ്ട് ചെയ്യാനും മറ്റൊരു ദിവസം പറക്കാനുമുള്ള സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നതായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss