|    Dec 10 Mon, 2018 1:29 am
FLASH NEWS
Home   >  Pravasi  >  Gulf  >  

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് 11 മണിക്കൂര്‍ വൈകി യാത്രക്കാര്‍ ബഹളം വെച്ചു ജീവനക്കാരും മുങ്ങിയതായി യാത്രക്കാര്‍

Published : 30th November 2018 | Posted By: ke

അബുദബി: വെള്ളിയാഴ്ച വെളുപ്പിന് 12.30 ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഐക്‌സ് 816 വിമാനം 11 മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ അബുദബി വിമാനത്താവളത്തില്‍ ബഹളം വെച്ചു. ഗര്‍ഭിണികളടക്കമുള്ള യാത്രക്കാരാണ് വിമാനം വൈകിയതിനെ തുടര്‍ന്ന് ബഹളം വെച്ചത്. വിമാനം വൈകുന്നതിന്റെ വ്യക്തമായ കാരണം പറയാതെ അബുദബിയിലെ എയര്‍ ഇന്ത്യ ജീവനക്കാര്‍ മുങ്ങുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. വെളുപ്പിന് 3 മണിക്ക് മുങ്ങിയ വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ജീവനക്കാര്‍ രാവിലെ 11 മണിക്കാണ് യാത്രക്കാരുമായി തിരിച്ച് ബന്ധപ്പെടുന്നത്. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് കിട്ടിയ കുറഞ്ഞ ദിവസത്തെ അവധിക്കായി വന്‍ തുക കൊടുത്ത് വാങ്ങിയ യാത്രക്കാരാണ് വിമാനത്തില്‍ കൂടുതലായി ഉണ്ടായിരുന്നത്. യാത്രക്കാര്‍ എയര്‍ ഇന്ത്യയുടെ കസ്റ്റമര്‍ കെയര്‍ നമ്പറുമായി വിളിച്ചെങ്കിലും വ്യക്തമായ ഉത്തരം നല്‍കാന്‍ പോലും തയ്യാറായില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ബോര്‍ഡിംഗ് പാസ്സുമായി വിമാനത്തില്‍ കയറിയെ യാത്രക്കാരെ സാങ്കേതിക തകരാണന്ന് പറഞ്ഞ് തിരിച്ച് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. സാങ്കേതിക തകരാറ് പരിഹരിച്ച് വിമാനം രാവിലെ 11.45 ന് അബുദബിയില്‍ നിന്ന് പുറപ്പെട്ട് വൈകിട്ട് 5 മണിക്ക് മംഗളൂരു വിമാനത്താവളത്തിലെത്തി. എന്‍ജീനിയറിംഗ് തകരാറാണ് വിമാനം വൈകാന്‍ കാരണമായതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വക്താവ് തേജസിനോട് പറഞ്ഞു. ഇത്തരം തകരാറുണ്ടാകുമ്പോള്‍ എപ്പോള്‍ പരിഹാരം കാണാനാകുമെന്ന് വ്യക്തമായി പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം യാത്രക്കാര്‍ക്ക് വേണ്ട ഭക്ഷണം അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായും യാത്രക്കാര്‍ക്ക യാത്ര റദ്ദാക്കുകയാണങ്കില്‍ റീഫണ്ട് ചെയ്യാനും മറ്റൊരു ദിവസം പറക്കാനുമുള്ള സൗകര്യങ്ങളും വാഗ്ദാനം ചെയ്തിരുന്നതായും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അധികൃതര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss