|    May 28 Sun, 2017 2:59 am
FLASH NEWS
Home   >  Pravasi  >  Gulf  >  

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വൈകി യാത്രക്കാര്‍ വലഞ്ഞു

Published : 19th July 2016 | Posted By: sdq

ദുബയ്: ദുബയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് പുറപ്പെടാന്‍ മണിക്കൂറുകള്‍ വൈകിയത് യാത്രക്കാരെ വലച്ചു. ഇന്നലെ വൈകുന്നേരം 5 മണിക്ക് പുറപ്പെടേണ്ടിയിരുന്ന ഐഎക്‌സ് 346 വിമാനം അഞ്ചേ മുക്കാല്‍ മണിക്കൂറോളം വൈകിയാണ് നാട്ടിലേക്ക് പറന്നത്. വിമാനം വൈകുന്നത് സംബന്ധിച്ച വിവരം പല യാത്രക്കാര്‍ക്കും ലഭിച്ചത് ഏറെ നേരം കഴിഞ്ഞായിരുന്നു. 5 മണിക്കുള്ള വിമാനം രാത്രി 9 മണിയിലേക്ക് റീഷെഡ്യൂള്‍ ചെയ്തതായി വൈകുന്നേരം 4.20നാണ് യാത്രക്കാരെ അറിയിച്ചത്. തുടര്‍ന്ന്, രാത്രി 10.40ലേക്ക് വീണ്ടും റീഷെഡ്യൂള്‍ ചെയ്തതായ അറിയിപ്പ് വന്നു. അതോടെ, എട്ടേ മുക്കാല്‍ മണിക്കൂറോളം എയര്‍പോര്‍ട്ടില്‍ തന്നെ കഴിയേണ്ടി വന്നു യാത്രക്കാര്‍ക്ക്. കാരണം, ഉച്ചക്ക് 2 മണിക്ക് തന്നെ ഏതാണ്ടെല്ലാ യാത്രക്കാരും എയര്‍പോര്‍ട്ടിലെത്തിക്കഴിഞ്ഞിരുന്നു. ബോര്‍ഡിംഗ് പാസ് വാങ്ങിയ ശേഷം യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ തന്നെ തങ്ങുകയാണുണ്ടായത്. എന്നാല്‍, യാത്രക്കാര്‍ക്ക് ഭക്ഷണവും പാനീയങ്ങളും ഏര്‍പ്പെടുത്താന്‍ എയര്‍ ഇന്ത്യ അധികൃതര്‍ തയാറായത് വലിയ ആശ്വാസമായി. 170ലേറെ യാത്രക്കാരാണ് ഈ വിമാനത്തില്‍ കോഴിക്കോട്ടേക്ക് പോകാനായി ഉണ്ടായിരുന്നത്.
അതിനിടെ, കേരളത്തില്‍ നിന്ന് എക്‌സ്പ്രസ്സ് വിമാനം എത്താന്‍ വൈകിയതാണ് ദുബൈയില്‍ നിന്നുള്ള വിമാനം പുറപ്പെടാന്‍ വൈകിയതെന്ന വിവരമുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച അധികൃതരുടെ പ്രതികരണം ലഭ്യമായില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day