|    Jan 22 Sun, 2017 9:20 am
FLASH NEWS

എയര്‍ ഇന്ത്യയുടെ വിമാന കൊള്ള അവസാനിപ്പിക്കും പി.സി ജോര്‍ജ്ജ്

Published : 17th September 2016 | Posted By: mi.ptk

img_7238

ഷാര്‍ജ:  പ്രവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരം എന്ന നിലക്ക് ആരംഭിച്ച്  സര്‍വ്വീസ് തുടങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് എന്ന ബജറ്റ് വിമാന കമ്പനിയുടെ ഇപ്പോഴത്തെ കൊള്ള ലാഭം അവസാനിപ്പിക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ. പറഞ്ഞു. ഇതിനായി പ്രധാനമന്ത്രിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷ സാംസ്‌ക്കാരിക വേദി ഷാര്‍ജയില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  യു.എ.ഇ.ഭരണാധികാരികള്‍ മനുഷ്യന്റെ മുഖം കാണുമ്പോള്‍  നമ്മുടെ നാട്ടിലെ ഇരു പക്ഷവും പട്ടിയുടെ മുഖമാണ് കാണുന്നത്. ഇരു മുന്നണികളും കട്ട് മുടിക്കുമ്പോഴും നമ്മുക്ക് പ്രതീക്ഷ നീതിന്യായ വയവസ്ഥയോടായിരുന്നു. ഈയിടെ ആ പ്രതീക്ഷയും അസ്ഥമിച്ചിരിക്കുകയാണ്. സ്ത്രീകള്‍ക്ക് എവിടെ വേണെങ്കിലും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യമാണ് ഇതെന്നും മുന്‍ മന്ത്രിമാര്‍ പിണറായിയുടെ കാല് തിരുമ്മി കൊണ്ടിരിക്കുകയാണ്. അഴിമതിക്കാരായ മന്ത്രിമാര്‍ എത്ര പ്രായമുള്ളവരാണങ്കിലും അഴിമതി നടത്തിയിട്ടുട്ടെങ്കില്‍ ശിക്ഷിക്കുക തന്നെ വേണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്ലാ മുന്നണികളും തന്നെ ഒറ്റക്കെട്ടായി എതിര്‍ത്തപ്പോള്‍ പരസ്യമായി പിന്തുണയുമായി വന്നത് എസ്.ഡി.പി.ഐ. ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിലകുറഞ്ഞ ഒത്തുകളി രാഷ്ട്രീയമാണ് നാട്ടില്‍ നടക്കുന്നത്. ഇത് അവസാനിപ്പിക്കണമെങ്കില്‍ ഓരോ പൗരനും നട്ടെല്ലോടു കൂടി പ്രവര്‍ത്തിക്കണം അതിന് നേതൃത്വം നല്‍കാന്‍ ജനപക്ഷം തയ്യാറാണ്. ഏറ്റവും താഴെ നിലയിലുള്ള പഞ്ചായത്ത് മെമ്പര്‍മാര്‍ മുതല്‍ അഴിമതിയില്‍ മുങ്ങി കിടക്കുകയാണ് ഇത് അവസാനിപ്പിക്കണമെങ്കില്‍ വാര്‍ഡ് മുതലുള്ള അഴിമതി അവസാനിപ്പിക്കാനാണ് ജനപക്ഷം മുന്നോട്ടിറങ്ങുന്നത്. ജനപക്ഷത്തിന്റെ പേരില്‍ ഒരു സാംസ്‌ക്കാരിക സംഘന രൂപീകരിക്കുകയാണ്. മഹാബലിയെ അവഹേളിച്ച ഫാസിസ്റ്റ് നേതൃത്വം അവരുടെ നാളുകള്‍ കേരളത്തില്‍ എണ്ണപ്പെട്ടു എന്നതിന്റെ തെളിവാണ് വാമനദിനം ആചരിക്കുന്നത്. ഒരുത്തനേയും കക്കാന്‍ അനുവദിക്കില്ല. കക്കുന്നവനെ തുറുങ്കിലടക്കക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിട്ടില്ലെങ്കില്‍ നിയമസഭയില്‍ ശക്തമായ പ്രതികരിക്കും. 2026 ലെ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ജനപക്ഷ വിഭാഗത്തില്‍ പെട്ട ആളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

img_7225

സെല്‍ജിന്‍ ജോര്‍ജ്ജ് കളപ്പുര സ്വാഗതം പറഞ്ഞ ചടങ്ങില്‍ നെസ്സര്‍ വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ. റഹീം, അഷ്‌റഫ് താമരശ്ശേരി, നൗഷാദ് തിരുനാവായ, ഡോ. മുഹമ്മദ്, സി.പി. മാത്യു, ഇബ്രാഹിം എ.എം. അജിത് കുമാര്‍ അനന്തപുരി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. അഡ്വ. ഷോണ്‍ ജോര്‍ജ്ജ് ലോഗോ പ്രകാശനം ചെയ്തു. എസ്.ഡി.പി.ഐ, ഫാന്‍സ് പ്രതിനിധി കെ.വി. അബ്ദുല്‍ റഷീദ് മാസ്റ്റര്‍ പ്രവാസികളുടെ യാത്രാ പ്രശ്‌നങ്ങളെ കുറിച്ചും വിമാനത്താവളങ്ങളില്‍ ആധാര്‍ കാര്‍ഡ് രജിസ്‌ത്രേഷന്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും നിവേദനം സമ്മര്‍പ്പിച്ചു. ഷിഹാബുദ്ദീന്‍ കുട്ടിക്കല്‍ നന്ദി പ്രകടിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 312 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക