|    Jun 23 Sat, 2018 2:07 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ കൊച്ചി-ദുബയ് സര്‍വീസ് ആരംഭിക്കുന്നു

Published : 24th January 2017 | Posted By: fsq

 

നെടുമ്പാശ്ശേരി: എയര്‍ ഇന്ത്യയുടെ ദീര്‍ഘദൂര വിമാന സര്‍വീസായ ബോയിങ് 787 ഡ്രീംലൈനര്‍ കൊച്ചി-ദുബയ് സര്‍വീസ് ആരംഭിക്കുന്നു. ഫെബ്രുവരി ഒന്നിന് എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തിയ ശേഷം 9.30ന് ദുബയിലേക്ക് പറക്കും. മലയാളികളുടെ സ്വപ്‌ന സര്‍വീസ് ആയ ഇതിന്റെ ഉദ്ഘാടനം എയര്‍ ഇന്ത്യ എംഡി അശ്വിന്‍ ലോഹാനി നിര്‍വഹിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും രാവിലെ 9.30ന് പുറപ്പെടുന്ന ഈ വിമാനം 12.30ന് ദുബയിലെത്തും. പിന്നീട് 1.30ന് ദുബയില്‍നിന്ന് തിരിച്ച് 7.05ന് കൊച്ചിയിലെത്തും. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് പറക്കും. കൂടുതല്‍ സൗകര്യങ്ങളോടെ കൂടുതല്‍ യാത്രക്കാര്‍ക്ക് കുറഞ്ഞ സമയത്തില്‍ ലക്ഷ്യസ്ഥലത്ത് എത്താം എന്നതാണ് വിമാനത്തിന്റെ പ്രത്യേകത.നിലവില്‍ എയര്‍ഇന്ത്യ കൊച്ചിയില്‍ നിന്ന് റിയാദ്, ജിദ്ദ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. നേരത്തേ എയര്‍ബസ്  ബോയിങ്് വിമാനങ്ങള്‍ക്കായി ഓര്‍ഡര്‍ നല്‍കിയെങ്കിലും നാലു വര്‍ഷം വൈകിയാണ് വിമാനം എയര്‍ ഇന്ത്യക്ക് ലഭിച്ചത്. ഇതാണ് കൊച്ചിയില്‍ നിന്ന് ഈ വിമാന സര്‍വീസ് വൈകാന്‍ കാരണമായത്. 27 എണ്ണം ഓര്‍ഡര്‍ നല്‍കിയതില്‍ 23 എണ്ണം ലഭിച്ചു. 23ാമത്തെ വിമാനം കഴിഞ്ഞ ഒമ്പതാം തിയ്യതിയാണ് ലഭിച്ചത്. ഇന്ധനലാഭം, മണിക്കൂറുകള്‍ പറക്കാനുള്ള ശേഷി, യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ ഇരിപ്പിട സംവിധാനം, വിനോദം, പ്രകാശ സംവിധാനം, മികച്ച ഭക്ഷണം എന്നിവയാണ് ഡ്രീംലൈനര്‍ വിമാനത്തിന്റെ പ്രത്യേകത. കഴിഞ്ഞ ഒക്ടോബറില്‍ ഡല്‍ഹി  സെന്റ് ഫ്രാന്‍സിസ്‌കോയിലേക്ക് പസഫിക് മഹാസമുദ്രത്തിനു മുകളിലൂടെ 14.5 മണിക്കൂര്‍ തുടര്‍ച്ചയായി പറന്ന് ഈ വിമാനം റെക്കോഡ് ഇട്ടിരുന്നു. മുന്‍ കാലങ്ങളില്‍ അറ്റ്‌ലാന്റിക് മഹാസമുദ്രത്തിനു മുകളിലൂടെയാണ് പറന്നിരുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, അഹ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് ഗള്‍ഫ്, അമേരിക്ക, സ്‌പെയിന്‍, ലണ്ടന്‍ എന്നിവിടങ്ങളിലേക്ക് പറക്കുന്നത്. ഈ വിമാനത്തില്‍ 238 ഇക്കോണമി ക്ലാസും,18 ബിസിനസ് ക്ലാസും ഉണ്ടാവും. ഈ വിമാനത്തില്‍ ജീവനക്കാര്‍ കൂടാതെ 256 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss