|    Jan 20 Fri, 2017 1:30 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

എയര്‍ ഇന്ത്യയുടെ പകല്‍ക്കൊള്ള അവസാനിപ്പിക്കും: പി സി ജോര്‍ജ്

Published : 18th September 2016 | Posted By: G.A.G

pc-go

ഷാര്‍ജ: പ്രവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരം എന്ന നിലയ്ക്ക് സര്‍വീസ് തുടങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്ന ബജറ്റ് വിമാനക്കമ്പനിയുടെ ഇപ്പോഴത്തെ പകല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് പി സി ജോര്‍ജ് എംഎല്‍എ . ഇതിനായി പ്രധാനമന്ത്രിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനപക്ഷ സാംസ്‌കാരികവേദി ഷാര്‍ജയില്‍ സംഘടിപ്പിച്ച സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇ ഭരണാധികാരികള്‍ മനുഷ്യന്റെ മുഖം കാണുമ്പോള്‍ നമ്മുടെ നാട്ടിലെ ഇരുപക്ഷവും പട്ടിയുടെ മുഖമാണു കാണുന്നത്. ഇരുമുന്നണികളും കട്ടുമുടിക്കുമ്പോഴും നമുക്ക് പ്രതീക്ഷ നീതിന്യായവ്യവസ്ഥയോടായിരുന്നു. ഈയിടെ ആ പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്.
സ്ത്രീകള്‍ക്ക് എവിടെ വേണമെങ്കിലും സുരക്ഷിതമായി യാത്രചെയ്യാന്‍ കഴിയുന്ന രാജ്യമാണ് ഇത്. മുന്‍ മന്ത്രിമാര്‍ പിണറായിയുടെ കാല് തിരുമ്മിക്കൊണ്ടിരിക്കുകയാണ്. മന്ത്രിമാര്‍ എത്ര പ്രായമുള്ളവരാണെങ്കിലും അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ ശിക്ഷിക്കുക തന്നെ വേണം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്ലാ മുന്നണികളും തന്നെ ഒറ്റക്കെട്ടായി എതിര്‍ത്തപ്പോള്‍ പരസ്യമായി പിന്തുണയുമായി വന്നത് എസ്ഡിപിഐ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിലകുറഞ്ഞ ഒത്തുകളിരാഷ്ട്രീയമാണ് നാട്ടില്‍ നടക്കുന്നത്.
ഇത് അവസാനിപ്പിക്കണമെങ്കില്‍ ഓരോ പൗരനും നട്ടെല്ലോടുകൂടി പ്രവര്‍ത്തിക്കണം. അതിന് നേതൃത്വം നല്‍കാന്‍ ജനപക്ഷം തയ്യാറാണ്. ഏറ്റവും താഴെതട്ടിലുള്ള പഞ്ചായത്ത് മെംബര്‍മാര്‍ വരെ അഴിമതിയില്‍ മുങ്ങിക്കിടക്കുകയാണ്. വിദ്യാഭ്യാസക്കച്ചവടം അവസാനിപ്പിച്ചില്ലെങ്കില്‍ നിയമസഭയില്‍ ശക്തമായി പ്രതികരിക്കും.
2026ലെ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ജനപക്ഷവിഭാഗത്തില്‍പ്പെട്ട ആളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 362 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക