|    Jan 23 Mon, 2017 6:26 pm
FLASH NEWS

എയര്‍ ഇന്ത്യയുടെ കരിപ്പൂര്‍-റിയാദ് സര്‍വീസുകള്‍ ഡിസംബര്‍ മുതല്‍

Published : 15th October 2016 | Posted By: SMR

കരിപ്പൂര്‍: കരിപ്പൂരില്‍ നിന്ന് റിയാദിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഡിസംബര്‍ രണ്ടു മുതല്‍ ആരംഭിക്കും. ബോയിങ് 737 ഇനത്തില്‍പ്പെട്ട വിമാനം 185 യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതാണ്. യാത്രക്കാരന് 7 കിലോ ഹാന്റ് ബാഗും കൊണ്ടുപോവാം. ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് റിയാദ് സര്‍വീസ്. റിയാദില്‍ നിന്ന് ഉച്ചയ്ക്ക് 1.15ന് പുറപ്പെടുന്ന വിമാനം രാത്രിയോടെ കരിപ്പൂരിലെത്തും. രാവിലെ 9.15ന് കരിപ്പൂരില്‍ നിന്ന് റിയാദിലേക്ക് യാത്രക്കാരുമായി മടങ്ങും. വിമാനസര്‍വീസ് ആരംഭിക്കുന്ന വിവരം വിമാനക്കമ്പനി ട്രാവല്‍ ഏജന്‍സികളെ അറിയിച്ചിട്ടുണ്ട്.
കരിപ്പൂര്‍-മുംബൈ-ജിദ്ദ കണക്ഷന്‍ സര്‍വീസിന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ശ്രമിക്കുന്നുണ്ട്. മുംബൈയില്‍ കാത്തിരിപ്പ് അധികമില്ലാതെ സര്‍വീസ് ആരംഭിക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. ആഴ്ചയില്‍ നാല് സര്‍വീസുകളുണ്ടാകും. എന്നാല്‍ ജെറ്റ് എയര്‍വെയ്‌സ് നേരിട്ടു പറക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി വിമാനക്കമ്പനി എയര്‍പോര്‍ട്ട് അതോറിറ്റിയെയും വ്യോമയാന മന്ത്രാലയത്തെയും സമീപിച്ചിട്ടുണ്ട്. രണ്ടു വിമാനക്കമ്പനികളും ഡിസംബറില്‍ സര്‍വീസ് ആരംഭിക്കും. റണ്‍വേ നവീകരണത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും 2015 മെയ് ഒന്നുമുതല്‍ റിയാദ്, ജിദ്ദ സര്‍വീസ് നിര്‍ത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക