|    Dec 13 Wed, 2017 10:29 pm
FLASH NEWS
Home   >  News Today   >  

എയര്‍ അറേബ്യ വിമാനം ലാന്റിംഗിനിടെ പക്ഷിയിടിച്ചു

Published : 29th October 2017 | Posted By: shins

ഷാര്‍ജ:  എയര്‍ അറേബ്യ വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ മയില്‍ ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന് നേരിയ കേടുപാട് സംഭവിച്ചു. വിമാനത്തിലെ യാത്രക്കാര്‍ സുരക്ഷിതമായി ഇറങ്ങിയെങ്കിലും തിരിച്ച് ഷാര്‍ജയിലേക്കുള്ള യാത്ര താല്‍ക്കാലികമായി മുടങ്ങിയിട്ടുണ്ട്. മടക്ക യാത്രക്കാര്‍ക്ക് ലക്ഷ്യ സ്ഥാനത്ത് എത്താന്‍ എയര്‍ അറേബ്യ പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ ചിറകിന് ദ്വാരം ഉണ്ടായതായി കോയമ്പത്തൂര്‍ വിമാനത്താവള അധികൃതര്‍ പറഞ്ഞു. ഞായറാഴ്ച വെളുപ്പിന് 3.50 നാണ് ജി.9413 എയര്‍ അറേബ്യയുടെ എ 320 വിമാനത്തിന് അപകടം സംഭവിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക