|    Apr 20 Fri, 2018 10:16 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എയര്‍ഹോണ്‍; ഗതാഗത കമ്മീഷണര്‍ വിശദീകരണം നല്‍കണം

Published : 4th August 2016 | Posted By: SMR

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ സൈലന്‍സര്‍ ഒഴിവാക്കിയും എയര്‍ഹോണ്‍ അനിയന്ത്രിതമായി ഉപയോഗിച്ചും നടത്തുന്ന ശബ്ദമലിനീകരണം തടയുന്നതു സംബന്ധിച്ച് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെക്കുറിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.
ട്രാഫിക് ഐജിയും ഇതു സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി നിര്‍ദേശിച്ചു. കേസ് സപ്തംബര്‍ 29ന് തിരുവനന്തപുരത്തു നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും. സൈലന്‍സര്‍ ഇല്ലാത്ത വാഹനങ്ങള്‍ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്ന് ആറ്റിങ്ങല്‍ സ്വദേശി ജി സാജന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss