|    Sep 23 Sun, 2018 6:39 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

എയര്‍സെല്‍- മാക്‌സിസ് കേസ്: ചിദംബരത്തെ ഇഡി ചോദ്യം ചെയ്തു

Published : 25th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ മൊഴി റെക്കോഡ് ചെയ്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇടപാടുകളെ സംബന്ധിച്ച വിവരവും എയര്‍സെല്‍-മാക്‌സിസ് ഇടപാടിന് അനുമതി നല്‍കാന്‍ ഉണ്ടായ സാഹചര്യവും ചിദംബരത്തോട് ചോദിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ഈ കേസില്‍ രണ്ടു പ്രാവശ്യം ചോദ്യം ചെയ്തിരുന്നു. ജൂണിലും ചിദബംരത്തെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. സര്‍ക്കാര്‍ രേഖകളിലുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നും അവ പകര്‍ത്തുക മാത്രമാണ് ഉണ്ടായതെന്നും ചിദംബരം പറഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss