|    Aug 19 Sun, 2018 1:44 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

എയര്‍സെല്‍ മാക്‌സിസ്: കുറ്റപത്രം ഒക്ടോബര്‍ ഒന്നിന് പരിഗണിക്കും

Published : 1st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി പട്യാല ഹൗസ് കോടതി ഒക്ടോബര്‍ ഒന്നിന് പരിഗണിക്കും. കേസ് പരിഗണിച്ച കോടതി കുറ്റപത്രം പരിഗണിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചിദംബരത്തെയും മകന്‍ കാര്‍ത്തി ചിദംബരത്തെയും പ്രതികളാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍, ആഗസ്ത് 7 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവിട്ടിട്ടുണ്ട്. 2006ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎന്‍എക്‌സ് മീഡിയക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ മകന്‍ കാര്‍ത്തി ചിദംബരം അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss