|    Jan 20 Fri, 2017 7:37 pm
FLASH NEWS

എയര്‍സെല്‍ – മാക്‌സിസ് ഇടപാട്: മാരന്‍ സഹോദരന്‍മാര്‍ കോടതിയില്‍ ഹാജരായി

Published : 12th July 2016 | Posted By: SMR

ന്യൂഡല്‍ഹി: എയര്‍സെല്‍ -മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനും സഹോദരന്‍ കലാനിധി മരനും മറ്റു നാലു പേരും പ്രത്യേക കോടതിയില്‍ ഹാജരായി ജാമ്യാപേക്ഷ നല്‍കി. ടുജി സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട എയര്‍സെല്‍-മാക്‌സിസ് ഇടപാടില്‍ നാലു പേര്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തേ സമന്‍സ് അയച്ചിരുന്നു.
മാരന്‍ സഹോദരന്‍മാരും കലാനിധിയുടെ ഭാര്യ കാവേരി കലാനിധിയും സൗത്ത് ഏഷ്യ എഫ്എം (ലിമി.) മാനേജിങ് ഡയറക്ടര്‍ കെ ഷണ്‍മുഖവും പ്രത്യേക സിബിഐ കോടതി ജഡ്ജി ഒ പി സൈനിയുടെ മുമ്പാകെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഫെബ്രുവരി 27ന് കുറ്റാരോപിതരായ നാലു പ്രതികള്‍ക്കും എസ്എഎഫ്എല്‍, സണ്‍ ഡയറക്റ്റ് ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കും കോടതി സമന്‍സ് അയച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക