|    Dec 11 Tue, 2018 1:27 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

എയര്‍സെല്‍ മാക്‌സിസ്ചിദംബരത്തിനെതിരായ കേസുമായി മുന്നോട്ടുപോവാന്‍ കേന്ദ്രാനുമതി

Published : 27th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിനെതിരായ കേസുമായി മുന്നോട്ടുപോവാന്‍ സിബിഐക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.
മൊത്തം പ്രതികളില്‍ അഞ്ചു വ്യക്തികള്‍ക്കെതിരേ കേസുമായി മുന്നോട്ടുപോവുന്നതിനുള്ള അനുമതിക്ക് കാത്തിരിക്കുകയാണെന്നും ബാക്കിയുള്ള 12 പ്രതികള്‍ സ്വകാര്യവ്യക്തികള്‍ ആയതിനാല്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും സിബിഐക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്നലെ ഡല്‍ഹി പട്യാല ഹൗസ് കോടതിയെ അറിയിച്ചു.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചശേഷം ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും വിദേശത്തെ ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തതു സംബന്ധിച്ച് പുതിയ തെളിവുകള്‍ ലഭിച്ചതായും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം, കാര്‍ത്തി ചിദംബരത്തെ അടുത്തമാസം 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസ് അടുത്തമാസം 18ന് വീണ്ടും പരിഗണിക്കും.
എയര്‍സെല്‍ മാക്‌സിസ് കമ്പനിക്ക് വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭിച്ചതില്‍ അഴിമതി നടന്നുവെന്ന ആരോപണം സംബന്ധിച്ച് ചിദംബരത്തിനും മകനുമെതിരേ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് കേസെടുത്തിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss