|    Nov 25 Sat, 2017 5:29 am
FLASH NEWS
Home   >  News now   >  

എയര്‍ലൈന്‍ ജീവനക്കാരന്‍ മോശമായി പെരുമാറി; പ്രതിഷേധവുമായി പി വി സിന്ധു

Published : 4th November 2017 | Posted By: ev sports

മുംബൈ: വിമാന യാത്രക്കിടെ ജീവനക്കാരന്‍ തന്നോട് മോശമായി പെരുമാറിയെന്ന് ഇന്ത്യന്‍ സൂപ്പര്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു. ഇന്‍ഡിഗോ 6 ഇ 608 വിമാനത്തില്‍ ഹൈദരാബാദില്‍ നിന്നും മുംബൈയിലേക്ക് പോകവെയാണ് ഈ ദുരനുഭവമുണ്ടായതെന്ന് സിന്ധു ട്വിറ്ററില്‍ പങ്കുവച്ചു.  തന്നോട് മോശമായി പെരുമാറിയവരോട്് വിമാനത്തിലെ മറ്റൊരു ജീവനക്കാരി  നല്ല രീതിയില്‍ പെരുമാറാന്‍ ഉപദേശിച്ചെങ്കിലും അവരോടും മോശമായി പെരുമാറിയെന്നും ഇന്‍ഡിഗോ അധികൃതര്‍ക്കെഴുതിയ കുറിപ്പില്‍ സിന്ധു വ്യക്തമാക്കി. അതേസമയം അധികൃതര്‍ സിന്ധുവിന്റെ ആരോപണം തെറ്റാണെന്ന് വാദിച്ചു. ലഗേജ് ബാഗ് പരിധിയിലേറെ വലിപ്പമുണ്ടായിരുന്നെന്നും മീതെയുള്ള കാബിനില്‍ വയ്ക്കുന്ന സമയം അത് അനുവദിക്കാന്‍ പറ്റില്ലെന്നും കാര്‍ഗോയില്‍ സൗകര്യമുണ്ടെന്നും വിനയത്തോടെ പറഞ്ഞ സ്റ്റാഫിനെതിരെയാണ്  ആരോപണം ഉന്നയിച്ചതെന്നും അവര്‍ പറഞ്ഞു. സിന്ധുവിന്റെ  മാനേജറോടുള്ള അഭ്യര്‍ത്ഥന മാനിച്ച് അവര്‍ കാബിനില്‍ നിന്നും ബാഗ് പിന്‍വലിക്കുകയും അത് കാര്‍ഗോയില്‍ സുരക്ഷിതമായി നിക്ഷേപിക്കുകയും ചെയ്‌തെന്നും അധികൃതര്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക