|    Jan 21 Sat, 2017 2:10 pm
FLASH NEWS

എയര്‍ലാന്‍ഡര്‍-10

Published : 20th August 2016 | Posted By: SMR

എയര്‍ലാന്‍ഡര്‍-10 ലോകത്തെ ഏറ്റവും വലിയ വ്യോമവാഹനമാണ്. എന്നാല്‍, അതൊരു സാധാരണ വിമാനമല്ല. സൂപ്പര്‍ ജംബോ എയര്‍ബസ് എ-380നേക്കാള്‍ വലുതാണ് ഹീലിയം എന്ന വാതകം കൊണ്ട് വായുവില്‍ പറക്കുന്ന ഈ ആകാശയാനം.
കഴിഞ്ഞയാഴ്ചയാണ് എയര്‍ലാന്‍ഡര്‍ അതിന്റെ കന്നിപ്പറക്കല്‍ നടത്തിയത്. ഇംഗ്ലണ്ടിലെ ബെഡ്‌ഫോര്‍ഡ്‌ഷെയറിലെ വിശാലമായ ഒരു മൈതാനത്തു നിന്നാണ് അതു പറന്നുയര്‍ന്നത്. ഏതാണ്ട് 92 മീറ്റര്‍ നീളവും 43.5 മീറ്റര്‍ വീതിയുമുള്ള ഈ കൂറ്റന്‍ യാനം ഉരുക്കിനേക്കാള്‍ അഞ്ചിരട്ടി കരുത്തുള്ള പെക്ട്രാന്‍ അടക്കമുള്ള മൂന്നു ഘടകങ്ങള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഏതാണ്ട് ഒരു പടുകൂറ്റന്‍ ബലൂണിന്റെ മാതിരിയാണ് എയര്‍ലാന്‍ഡര്‍-10 ആകാശത്ത് കാണപ്പെടുക.
എന്നാല്‍, അതിന്റെ കഴിവ് ചില്ലറയല്ല. ആകാശത്ത് ആഴ്ചകളോളം തങ്ങിനില്‍ക്കാന്‍ അതിനു സാധിക്കും. യാത്ര ചെയ്യുമ്പോള്‍ 100 കിലോമീറ്റര്‍ വേഗം വരെ കൈവരിക്കും. പേരുകേട്ട ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ അമേരിക്കന്‍ വ്യോമസേനയുടെ ചിനൂകിനേക്കാള്‍ കൂടുതല്‍ ഭാരം വഹിക്കും.
എന്താണ് ഈ വാഹനത്തിന്റെ ഉപയോഗം? സൈനികാവശ്യങ്ങള്‍ക്കാണ് ഇതു യഥാര്‍ഥത്തില്‍ വികസിപ്പിച്ചെടുത്തത്. എന്നാല്‍, ടൂറിസം രംഗത്തും ചരക്കുകടത്തു മേഖലയിലും വലിയ സാധ്യതയാണ് എയര്‍ലാന്‍ഡറിനുള്ളതെന്നു ഗവേഷകര്‍ കരുതുന്നു. നിര്‍മാണച്ചെലവോ കുറവും. എയര്‍ബസ് എ-380ന് 287 ദശലക്ഷം പൗണ്ട് വില വരുമ്പോള്‍ എയര്‍ലാന്‍ഡറിന് വില വെറും തുച്ഛമായ 25 ദശലക്ഷം പൗണ്ട് മാത്രം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക