|    Dec 11 Tue, 2018 12:30 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

എയര്‍ബസ്സും സ്റ്റാര്‍ട്ടപ്പ് മിഷനും ധാരണാപത്രം ഒപ്പുവച്ചു

Published : 18th November 2018 | Posted By: kasim kzm

തിരുവനന്തപുരം: എയ്റോസ്പേസ് രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കുന്നതിന് ഫ്രഞ്ച് വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസ് കേരള സ്റ്റാ ര്‍ട്ടപ്പ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥും എയര്‍ബസ് ഇന്ത്യ-ദക്ഷിണേഷ്യ മേധാവി ആനന്ദ് ഇ സ്റ്റാന്‍ലിയും ധാരണാപത്രം ഒപ്പുവച്ചത്.
എയര്‍ബസ്സിന്റെ ബിസ്ലാബ് ആക്സിലറേറ്റര്‍ പദ്ധതിയുടെ ഇന്നവേഷന്‍ സെന്ററാണ് തിരുവനന്തപുരത്ത് ആരംഭിക്കുക. എയര്‍ബസ്സിന്റെ ബംഗളൂരു സെന്ററിന് കീഴിലാവും ഇതിന്റെ പ്രവര്‍ത്തനം. ലോകത്തിലെ നാല് ബിസ്ലാബുകളില്‍ ഒന്നാണ് ബംഗളൂരുവിലേത്. ഫ്രാന്‍സിലെ ടുളൂസ്, സ്പെയിനിലെ മാഡ്രിഡ്, ജര്‍മനിയിലെ ഹാംബര്‍ഗ് എന്നിവിടങ്ങളിലാണ് മറ്റു ലാബുകള്‍. തിരഞ്ഞെടുക്കുന്ന സ്റ്റാ ര്‍ട്ടപ്പുകള്‍ക്ക് ബിസ്ലാബില്‍ ആറുമാസത്തെ പരിശീലനം നല്‍കും. എയ്റോസ്പേസ്, പ്രതിരോധമേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ശില്‍പശാലകളും പരിശീലനങ്ങളും സംഘടിപ്പിക്കും.
ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ മാര്‍ഗിറ്റ് ഹെല്‍വിഗ് ബോട്ടെ, ചീഫ് സെക്രട്ടറി ടോം ജോസ്, ഐടി സെക്രട്ടറി ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് എം സി ദത്തന്‍, എയര്‍ബസ് ബിസ്ലാബ് ഇന്ത്യയുടെ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍, ടെക്നോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍, ഐസിടി അക്കാദമി സിഇഒ സന്തോഷ് കുറുപ്പ്, ചീഫ്മിനിസ്റ്റേഴ്സ് ഫെലോ അരുണ്‍ ബാലചന്ദ്രന്‍ സന്നിഹിതരായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss