|    Mar 30 Thu, 2017 4:35 am
FLASH NEWS

എയര്‍പോര്‍ട്ട് റോഡിലെ പൊന്തക്കാട് അപകടഭീഷണിയാവുന്നു

Published : 29th August 2016 | Posted By: SMR

മാള: കൊടുങ്ങല്ലൂര്‍-കൃഷ്ണന്‍കോട്ട-പൊയ്യ-പൂപ്പത്തി-എരവത്തൂര്‍-അത്താണി-നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡിലെ പാറപ്പുറത്തിനും കുഴൂര്‍ ജങ്ഷനുമിടയിലുള്ള വളവുകളിലൊന്നില്‍ വളര്‍ന്ന് നില്‍ക്കുന്ന പൊന്തക്കാട് അപകട ഭീഷണി സൃഷ്ടിക്കുന്നു. പഴയ ശ്രീമുരുക സിനിമാ ടാക്കീസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തോട് ചേര്‍ന്ന റോഡിലാണ് വലിയ തോതിലുള്ള അപകട ഭീഷണിയുയര്‍ത്തിയുള്ള വളവ്.
ഇവിടെ 150ഓളം മീറ്റര്‍ വരുന്ന റോഡില്‍ എട്ട് വളവുകളാണുള്ളത്. ഇവയെല്ലാം തന്നെ അപകട ഭീഷണി സൃഷ്ടിക്കുന്നതാണ്. അവയിലേറ്റവും അപകട ഭീഷണി സൃഷ്ടിക്കുന്നത് പൊന്തക്കാട് വളര്‍ന്ന് നില്‍ക്കുന്ന ഈ വളവാണ്. ഇരുഭാഗത്തു നിന്നും വളവുകള്‍ തിരിഞ്ഞാണ് ഇവിടേക്കെത്തുന്നത്. രണ്ടു ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളിലെ െ്രെഡവര്‍മാര്‍ക്ക് പരസ്പരം കാണാനാവാത്ത തരത്തിലാണ് പൊന്തക്കാട് വളര്‍ന്ന് നില്‍ക്കുന്നത്.
ഈ വളവ് ഇല്ലാതാക്കും വിധം റോഡ് നേരെ കൊണ്ടുപോവാനുള്ള പുറമ്പോക്ക് ഭൂമി ഇവിടെയുണ്ടെന്നാണ് പ്രായമേറിയവര്‍ പറയുന്നത്. എന്നാല്‍ ഇത്തരം പുറമ്പോക്ക് ഭൂമികളൊന്നും തിരിച്ച് പിടിക്കാനായി യാതൊരു നീക്കവും അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയ സ്ഥലത്ത് വലിയ വളവാണുള്ളത്. നിത്യേന നൂറ്കണക്കിന് വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്ന വഴിയാണിത്. പലപ്പോഴും അപകടങ്ങള്‍ തലനാരിഴക്കാണ് ഒഴിവായി പോകുന്നത്.
പൊന്തക്കാട് അടിയന്തിരമായി വെട്ടി അപകട ഭീഷണി ഒഴിവാക്കണമെന്നും കൈയ്യേറിയ പുറമ്പോക്ക് ഭൂമി തിരിച്ചു പിടിച്ച് റോഡ് നേരെയാക്കണമെന്നുമാണ് ആവശ്യം ഉയരുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day