|    Nov 13 Tue, 2018 10:05 am
FLASH NEWS

എയര്‍പോര്‍ട്ട് അവഗണന; 13ന് ധര്‍ണ

Published : 4th August 2018 | Posted By: kasim kzm

കോഴിക്കോട്: കാലിക്കറ്റ് എയര്‍പോര്‍ട്ടിനെ ഞെക്കിക്കൊല്ലാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ആഗസ്റ്റ് 13-ന് എയര്‍പോര്‍ടിന് മുന്നില്‍ ജനപ്രതിനിധികളുടെ ധര്‍ണ്ണ നടത്താന്‍ ജില്ലാ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു.
റണ്‍വേ വികസന പേര് പറഞ്ഞ് വലിയ വിമാനങ്ങളെ ഒഴിവാക്കിക്കൊണ്ട് തുടങ്ങിയ അവഗണന ഇപ്പോള്‍ എയര്‍പോര്‍ടിന്റെ നിലനില്‍പിനെ ബാധിക്കുന്ന തരത്തില്‍ എത്തിയിരിക്കുകയാണ്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തെ തകര്‍ക്കുന്നതിനെതിരെ മുഴുവന്‍ ബഹുജനങ്ങളും അണിനിരക്കേണ്ടതാണ്. കേരളത്തോടുള്ള കേന്ദ്ര ഗവണ്‍മെന്റ് കാണിക്കുന്ന അവഗണനക്കെതിരെ സെപ്തംബര്‍ 17 ന് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ധര്‍ണ്ണ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, അധ്യക്ഷത വഹിച്ചു. പി മോഹനന്‍ മാസ്റ്റര്‍, മുക്കം മുഹമ്മദ്, ടി പി ദാസന്‍, കെ ലോഹ്യ, സി സത്യ ചന്ദ്രന്‍, പി ടി മാത്യു, പി ആര്‍ സുനില്‍ സിംങ്, പി ടി ആസാദ്, മാമ്പറ്റ ശ്രീധരന്‍, സാലിഹ്, പി മുഹമ്മദ് സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss