|    Jan 23 Mon, 2017 12:01 pm
FLASH NEWS

എയര്‍പോര്‍ട്ട് അതോറിറ്റിക്ക് എയര്‍ ഇന്ത്യ നല്‍കാനുള്ളത് രണ്ടരക്കോടി

Published : 20th August 2016 | Posted By: SMR

കരിപ്പൂര്‍: കരിപ്പൂരില്‍ വിമാന സര്‍വീസ് നടത്തിയതിന് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് എയര്‍ഇന്ത്യ നല്‍കാനുള്ള കുടിശ്ശിക രണ്ടരക്കോടി. കരിപ്പൂരില്‍ നിന്ന് അന്താരാഷ്ട്ര-ആഭ്യന്തര സര്‍വീസ് നടത്തിയതിന് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് എയര്‍പോര്‍ട്ട് ചാര്‍ജായി നല്‍കേണ്ട തുക സമയത്തിന് നല്‍കാതിരുന്നതാണ് എയര്‍ ഇന്ത്യക്ക് രണ്ടു കോടിക്ക് മേല്‍ ബാധ്യത വരുത്തിയത്. ഗള്‍ഫില്‍ നിന്നും ആഭ്യന്തര സെക്ടറില്‍ നിന്നുമായി രണ്ടു വര്‍ഷത്തിനിടെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ വന്നിറങ്ങിയതിന് 2,68,77000 രൂപയാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാനുള്ളത്. എന്നാല്‍, കരിപ്പൂരില്‍ സര്‍വീസിനുളള മറ്റു വിമാനക്കമ്പനികളെല്ലാം മാസാന്ത്യത്തില്‍ തന്നെ എയര്‍പോര്‍ട്ട് അതോറിറ്റി ലാന്റിങ് ചാര്‍ജ് നല്‍കുന്നുമുണ്ട്. മാസത്തില്‍ 7 ലക്ഷം മുതല്‍ 10 ലക്ഷം വരെ എയര്‍ ഇന്ത്യ കുടിശ്ശിക വരുത്തുന്നു. 2014-15, 2015-16 കാലയളവിലെ രണ്ടു വര്‍ഷത്തെ കുടിശ്ശികയാണ് എയര്‍ഇന്ത്യ നല്‍കാനുളളത്. വിമാനക്കമ്പനിയുടെ കുടിശ്ശികമൂലം എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വരുമാനത്തിലും ഇടിവേറ്റു. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ പിന്‍വലിച്ചതുമൂലം 25 കോടിയുടെ വരുമാനം കുറഞ്ഞിരുന്നു. ഇതിനു പുറമെയാണ് എയര്‍ ഇന്ത്യയുടെ കുടിശ്ശിക രണ്ടര കോടിക്ക് മുകളിലായത്. എയര്‍ ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന മേഖലയാണ് കരിപ്പൂര്‍. വിമാനങ്ങളുടെ ലാന്റിങ് ചാര്‍ജു കൊണ്ടാണ് അതോറിറ്റി വിമാനത്താവള വികസനങ്ങളും മറ്റും നടത്തുന്നത്.
യാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന എയര്‍പോര്‍ട്ട് ചാര്‍ജു കൊണ്ട് വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുളള കേന്ദ്ര സുരക്ഷ സേനയുടെ ചിലവും അതോറിറ്റി നല്‍കുന്നു.കുടിശ്ശിക സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി വിമാനക്കമ്പനിക്ക് വിവരം നല്‍കിയിട്ടുണ്ട്. കരിപ്പൂരില്‍ എയര്‍ ഇന്ത്യക്ക് പുറമെ ജെറ്റ് എയര്‍ലെന്‍സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ ഇന്ത്യന്‍ വിമാനകമ്പനികളും, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വെയ്‌സ്, ഇത്തിഹാദ് എയര്‍, എയര്‍ അറേബ്യ തുടങ്ങിയ വിദേശ വിമാന കമ്പനികളുമാണ് സര്‍വീസ് നടത്തുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക