|    Apr 23 Mon, 2018 5:46 am
FLASH NEWS

എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്; നാല് പേര്‍ക്കെതിരേ കേസ്

Published : 28th July 2016 | Posted By: SMR

ചവറ: തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ നാലു പേര്‍ക്കെതിരേ ചവറ, തെക്കുംഭാഗം പോലിസ് കേസെടുത്തു. കൊല്ലം മയ്യനാട് സ്വദേശിനി ദീപയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സ്വദേശികളായ പാട്ടുകാരന്‍ സന്തോഷ് എന്ന സന്തോഷ്, ജെറിന, മധു, കൃഷ്ണമൂര്‍ത്തി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
2015 ഡിസംബര്‍ 28 മുതല്‍ 2016 ജനുവരി 28 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. എയര്‍പോര്‍ട്ടില്‍ 20 ഒഴിവുകള്‍ ഉണ്ടെന്നും 45,000 രൂപ വീതം നല്‍കിയാല്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നും ദീപയെ സന്തോഷ് പറഞ്ഞ് വിശ്വസിപ്പിച്ചു. സുഹ്യത്ത് മധു എയര്‍പോര്‍ട്ടിലെ പിആര്‍ഒ ആണെന്നും കൃഷ്ണമൂര്‍ത്തി അവിടെ ഉന്നത ഉദ്യോഗസ്ഥനാണെന്നും വിശ്യസിപ്പിച്ചു. ദീപയെ വിവാഹം കഴിക്കാമെന്ന് മധു വാഗ്ദാനവും നല്‍കി. ജോലി തരപ്പെടുത്താമെന്നു പറഞ്ഞ് ദീപയുടെ ബന്ധുക്കളും പരിചയക്കാരുമായ 20 പേരില്‍ നിന്നായി 8.50 ലക്ഷം കൈപ്പറ്റി. പണം കൈമാറിയത് ദീപയുടെ തേവലക്കരയിലെ ബന്ധുവീട്ടില്‍ വച്ചായിരുന്നു. ജോലി ലഭിക്കാതായതോടെ പണം നല്‍കിയവര്‍ ഇടപാടുകാരായ നാലു പേരേയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണുകള്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss