എയര്‍ടെല്‍ മൊബൈല്‍ ഡാറ്റാപാക്ക് വില വര്‍ധിപ്പിച്ചു
Published : 13th June 2015 | Posted By: admin
ന്യൂദല്‍ഹി: രാജ്യത്തെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തിയിരുന്ന 2ജി, 3ജി ഇന്റര്‍നെറ്റ് പാക്കുകള്‍ക്ക് നല്‍കിയിരുന്ന സൗജന്യങ്ങള്‍ എയര്‍ടെല്‍ നിര്‍ത്തലാക്കുന്നു. റീട്ടെയ്ലര്മാര് വഴി കടകളില്‍ ലഭിക്കുന്ന അതേ ഓഫറുകള്‍ തന്നെയായിരിക്കും ഇനിമുതല്‍ ഓണ്‍ലൈന്‍ വഴിയും ലഭ്യമാകുക.
ഓണ്‍ലൈന്‍ വഴി വിറ്റഴിച്ചിരുന്ന ചില ഡാറ്റാ പാക്കുകള്‍ നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഡാറ്റ പാക്കുകള്‍ക്ക് എയര്‍ടെല്‍ 10 രൂപവരെ കൂട്ടിയിട്ടുള്ളതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
നേരത്തെ 199 രൂപയ്ക്ക് 30 ദിവസത്തെ 2 ജി.ബി 2ജി ഡാറ്റയാണ് എയര്‍ടെല്‍ ഓണ്‍ലൈന്‍ വഴി നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോഴത് 28 ദിവസം വാലിഡിറ്റിയില്‍ 1.25 ജി.ബി മാത്രമായി കുറച്ചു. 3ജിയുടെ കാര്യമെടുത്താല്‍ 30 ദിവസത്തേക്കുള്ള 1 ജിബി 3ജി ഡാറ്റയ്ക്ക് 249 രൂപയുണ്ടായിരുന്നത് 255ആക്കി വര്‍ധിപ്പിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.