|    Dec 15 Sat, 2018 6:34 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എയര്‍ഇന്ത്യ വിമാനത്തില്‍ മദ്യപന്‍ യാത്രക്കാരിയുടെ സീറ്റില്‍ മൂത്രമൊഴിച്ചു

Published : 2nd September 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മദ്യപിച്ചു ലക്കുകെട്ട യാത്രക്കാരന്‍ എയര്‍ഇന്ത്യ അന്താരാഷ്ട്ര വിമാനത്തിലെ യാത്രക്കാരിയുടെ സീറ്റില്‍ മൂത്രമൊഴിച്ചു. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കു പറക്കുകയായിരുന്ന എയര്‍ഇന്ത്യാ വിമാനത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ സിവില്‍ വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യാ അധികൃതരില്‍ നിന്നു റിപോര്‍ട്ട് തേടി. മദ്യപന്റെ നടപടിയെ ശക്തിയായി അപലപിച്ച എയര്‍ഇന്ത്യ അസൗകര്യത്തിന് യാത്രക്കാരോടു ക്ഷമ ചോദിച്ചു. സംഭവം സംബന്ധിച്ച് യാത്രക്കാരിയുടെ മകള്‍ ഇന്ദ്രാണിഘോഷ് കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിനും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും ട്വിറ്ററിലൂടെ പരാതിനല്‍കി. അമ്മ വിമാനത്തില്‍ തനിച്ചായിരുന്നു യാത്ര ചെയ്തത്. അത്താഴം കഴിഞ്ഞതിനുശേഷം മദ്യപന്‍ പാന്റ്‌സ് ഊരി തന്റെ അമ്മയുടെ സീറ്റില്‍ മൂത്രമൊഴിച്ചു. അമ്മയുടെ സീറ്റ് മാറുകയല്ലാതെ മദ്യപനെതിരേ മറ്റു നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് അവര്‍ ആരോപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss