|    Mar 28 Tue, 2017 6:04 am
FLASH NEWS
Home   >  Pravasi  >  Gulf  >  

എമിറേറ്റ്‌സ് വിമാനാപകടം: വിശദീകരണവുമായി പൈലറ്റ്

Published : 12th August 2016 | Posted By: G.A.G

ദുബയ്/ന്യൂഡല്‍ഹി: തിരുവനന്തപുരം-ദുബയ് എമിറേറ്റ്‌സ് വിമാനം ഇടിച്ചിറക്കാനുള്ള കാരണം സംബന്ധിച്ച് പൈലറ്റിന്റെ വിശദീകരണം പുറത്ത്. ദുബയ് വിമാനത്താവളത്തില്‍ ഇടിച്ചിറക്കിയതിനെത്തുടര്‍ന്ന് തീപ്പിടിച്ച് അപകടത്തില്‍പെട്ട ബോയിങ് -777 വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ വിശദീകരണം വിമാനക്കമ്പനി ഉദ്യോഗസ്ഥരിലൊരാളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്. കാറ്റിന്റെ ദിശയിലുണ്ടായ വ്യതിയാനമാണ് വിമാനം ഇടിച്ചിറക്കുന്നതിനുള്ള പ്രധാന കാരണമെന്ന് റിപോര്‍ട്ടില്‍ പറയുന്നു. നേരത്തേ തീരുമാനിച്ച റണ്‍വേയില്‍ വിമാനമിറക്കാന്‍ കാറ്റിനെത്തുടര്‍ന്ന് സാധിച്ചില്ല. അതിനാല്‍ നിലത്തിറക്കുന്നതിന് അനുകൂലമായ പരിധിക്കു പുറത്ത് വിമാനം ഇടിച്ചിറക്കുകയായിരുന്നെന്നും അപകടത്തിനു തൊട്ടുമുമ്പുള്ള നീക്കങ്ങള്‍ സംബന്ധിച്ച് പൈലറ്റ് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ശക്തമായ കാറ്റ് പെട്ടെന്ന് ദിശമാറിയടിച്ചതാണ് സാഹചര്യങ്ങള്‍ അപകടകരമാവാന്‍ കാരണം. ഏറ്റവും ആധുനികമായ വിമാനങ്ങള്‍ക്കുപോലും കാറ്റിന്റെ ദിശയില്‍ പെട്ടെന്നുണ്ടാവുന്ന മാറ്റം തിരിച്ചറിയാന്‍ കഴിയില്ല. ആദ്യഘട്ടത്തില്‍ പറക്കല്‍ തുടര്‍ന്ന് റണ്‍വേയിലെത്താനായിരുന്നു പൈലറ്റുമാരുടെ തീരുമാനം. എന്നാല്‍, കാറ്റിനെത്തുടര്‍ന്ന് വിമാനത്തിന്റെ വേഗത കുറയ്‌ക്കേണ്ടി വന്നതും ഇടിച്ചിറക്കാനുള്ള തീരുമാനത്തിനു കാരണമായി വിശദീകരണക്കുറിപ്പില്‍ പറയുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day