|    Mar 23 Thu, 2017 9:55 pm
FLASH NEWS

‘എമിറേറ്റ്‌സ് വിമാനം തകരാന്‍ കാരണം ലാന്‍ഡിങിനിടെ ഉയര്‍ത്താന്‍ ശ്രമിച്ചത്’

Published : 7th September 2016 | Posted By: SMR

ദുബയ്: കഴിഞ്ഞ മാസം മൂന്നിന് ദുബയ് വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനം കത്തി നശിക്കാന്‍ കാരണമായത് പൈലറ്റിന്റെ പിഴവ്. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ പൈലറ്റ് വിമാനം വീണ്ടും ഉയര്‍ത്താന്‍ ശ്രമിച്ചതാണ് അപകട കാരണമെന്ന് വ്യോമയാന വിദഗ്ധരുടെ പ്രാഥമിക അന്വേഷണ റിപോര്‍ട്ട്.
ലാന്‍ഡിങ് ഗിയര്‍ റണ്‍വേയില്‍ മുട്ടിയതിന് ശേഷമാണ് പൈലറ്റ് വീണ്ടും വിമാനം ഉയര്‍ത്താന്‍ ശ്രമിച്ചത്. റണ്‍വേയുടെ ലക്ഷ്യസ്ഥാനത്ത് നിന്നും 800 മീറ്റര്‍ മുമ്പ് തന്നെ വിമാനം റണ്‍വേയില്‍ നിന്നു തെന്നി പോവുകയും തീപിടിക്കുകയുമായിരുന്നു. തിരുവനന്തപുരത്ത് നിന്നും 282 യാത്രക്കാരും 18 ജീവനക്കാരുമായി എത്തിയ ഇ കെ 521 വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തിലുണ്ടായിരുന്നവര്‍ അപകടം കൂടാതെ രക്ഷപ്പെട്ടെങ്കിലും തീ അണയ്ക്കുന്നതിനിടെ ജാസ്സിം അല്‍ ബലൂഷി എന്ന അഗ്നിശമന ജീവനക്കാരന്‍ മരണപ്പെട്ടിരുന്നു.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക