|    Jan 22 Mon, 2018 11:53 pm
FLASH NEWS
Home   >  News now   >  

എമിറേറ്റ്‌സ് ഇന്ത്യ ഫ്രട്ടേര്‍ണിറ്റി ഫോറം നാട്ടുല്‍സവം സംഘടിപ്പിച്ചു

Published : 10th December 2015 | Posted By: G.A.G

ദുബയ്:  എമിറേറ്റ്‌സ് ഇന്ത്യ ഫ്രട്ടേര്‍ണിറ്റി ഫോറം ദേര ചാപ്റ്റര്‍ ‘ദേര നാട്ടുല്‍സവം’ സംഘടിപ്പിച്ചു. നാട്ടുല്‍സവത്തിന്റെ ഭാഗമായി നടന്ന സര്‍ഗ്ഗ സന്ധ്യ മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനുമായ റഫീഖ് തിരുവള്ളൂര്‍ ഉല്‍ഘാടനം ചെയ്തു.

kabee 2

ചടങ്ങില്‍ മാപ്പിളപ്പാട്ട്, പ്രസംഗം, ഖിറാഅത്ത് തുടങ്ങിയ മല്‍സരങ്ങള്‍ നടന്നു. വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യം വിളിച്ചറിയിക്കുന്ന കരാമ തിയേറ്റേഴ്‌സ് അവതരിപ്പിച്ച ഇന്ത്യന്‍ കൊളാഷ് നാടകവും ദേര ഘടകത്തിന്റെ കോല്‍ക്കളിയും സദസ്സിനെ ഏറെ ആകര്‍ഷിച്ചു.

kabee1

മുഹമ്മദ് ഫത്തീം ഫാറൂഖിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ കെ.എം. അബ്ദുല്‍ റഷീദ് സ്വാഗതം പറഞ്ഞു. നേരെത്തെ നാട്ടുല്‍സവത്തിന്റെ ഭാഗമായി ദുബയ് സഫ പാര്‍ക്കില്‍ വെച്ച് പുട്‌ബോള്‍, കബഡി,വടംവലി മല്‍സരങ്ങളും കുട്ടികളുടെ ജൂനിയര്‍ ഫെസ്റ്റും വനിതകള്‍ക്ക് വേണ്ടിയുള്ള മെഹന്തി ഫെസ്റ്റും സംഘടിപ്പിച്ചിരുന്നു. പ്രശസ്ത സൈക്കോളജിസ്റ്റ് സി.ടി സുലൈമാന്‍ ‘ഹാപ്പി ഫാമിലി’ ക്ലാസ്സ്്് കുടുംബ ബന്ധങ്ങള്‍ക്ക് ശക്തി പകരുന്ന ചടങ്ങായി മാറി.

വിവിധ മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്ക് എമിറേറ്റ്‌സ് ഇന്ത്യ ഫ്രട്ടേര്‍ണിറ്റി ഫോറം ദേര ഘടകം പ്രസിഡന്റ് അബ്ദുല്‍ ഹമീദ് എരിയാല്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day