|    Jan 21 Sat, 2017 6:59 pm
FLASH NEWS

എമിറേറ്റ്്‌സ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരുടെ യാത്ര രേഖകള്‍ ഉടന്‍ ശരിയാക്കുമെന്ന് അധികൃതര്‍

Published : 4th August 2016 | Posted By: G.A.G

ദുബയ്: തീപിടിച്ച എമിറേറ്റ്്‌സ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരുടെ യാത്ര രേഖകള്‍ എത്രയും പെട്ടെന്ന് ശരിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വിമാനത്തിലെ യാത്രക്കാരെ സന്ദര്‍ശിച്ച ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി കോണ്‍സുലറും മലയാളിയുമായ കോണ്‍സുലര്‍ ജനറല്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം ദുബയ് വിമാനത്താവളത്തില്‍ എത്തി രക്ഷപ്പെട്ട യാത്രക്കാരുമായി സംസാരിച്ചിരുന്നു.

അപകടത്തെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും തിരക്ക് പിടിച്ച വിമാനത്താവളങ്ങളിലൊന്നായ ദുബയ് വിമാനത്താവളം 6 മണിക്കൂര്‍ അടച്ചിട്ടതിനെ തുടര്‍ന്ന് പല വിമാന സര്‍വ്വീസുകളും റദ്ദാക്കിയിരുന്നു. ദുബയില്‍ നിന്നുള്ള എല്ലാ ഇന്‍ഡിഗോ വിമാനങ്ങളും നാളെമുതലാണ് സര്‍വ്വീസ് ആരംഭിക്കുന്നതെന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. വിമാനത്തിന്റെ തീ അണക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ട അഗ്നി സേന അംഗം ജാസ്സിം അല്‍ ബലൂഷിയുടെ മൃതദേഹം റാസല്‍ ഖൈമ ഖറാനിലുള്ള ശൈഖ് റാഷിദ് മസ്ജിദിലെ പ്രാര്‍ത്ഥനക്ക് ശേഷം ഖബറടക്കി.

mayyath

ജാസ്സിം ബലൂഷിയുടെ മൃതദേഹം ഖബറിടത്തിലേക്ക് കൊണ്ട് പോകുന്നു

ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ വിമാന സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ്  എമിറേറ്റ്്‌സ് . ബോയിംഗ് 777-300 പൈലറ്റുമാരുടെ പ്രിയപ്പെട്ടതും അധികം അപകടങ്ങള്‍ സൃഷ്ടിക്കാത്തതുമായ വിമാനവുമാണ്.  ഉച്ചക്ക് 12.30 ന് ദുബയില്‍ ഇറങ്ങേണ്ട വിമാനത്തിന്റെ ലാന്റിംഗ് ഗിയര്‍ എന്നറിയപ്പെടുന്ന  ടയറുകള്‍ പുറത്ത് വരാത്തതിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇത്തരം ആപത്ത് ഘട്ടങ്ങളില്‍ വിമാനം നിലത്തിറക്കാനും ക്രാഷ് ലാന്റ് ചെയ്യാനും പൈലറ്റുമാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കാറുണ്ട്. വിമാനം പറത്തിയത് 7,000 മണിക്കൂര്‍ വിമാനം പറത്തിയ പരിശീലനം ലഭിച്ച യു.എ.ഇ. സ്വദേശിയായ പൈലറ്റാണ്.

 

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 129 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക